കൊട്ടാരക്കര ഡിപ്പോയിലെ മോഷണം പോയ കെഎസ്ആര്‍ടിസി ബസ് പാരിപ്പള്ളിയില്‍നിന്ന് കണ്ടെത്തി; കടത്തിക്കൊണ്ടുപോയത് രാത്രി ഒരുമണിക്ക്, മോഷ്ട്ടാവിനായി അന്വേഷണം ആരംഭിച്ചു


കൊല്ലം: കൊട്ടാരക്കരയില്‍ കെ.എസ്.ആര്‍.ടി.സി ബസ് മോഷണംപോയി. കൊട്ടാരക്കര ഡിപ്പോയിലെ RAC354(KL-15/7508) നമ്പറിലുള്ള വേണാട് ബസാണ് മോഷണം പോയത്. മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കൊല്ലം പാരിപ്പള്ളിയില്‍നിന്ന് ബസ് കണ്ടെത്തി.

ഞായറാഴ്ച സര്‍വീസ് പൂര്‍ത്തിയാക്കി രാത്രി പത്തരയോടെയാണ് ബസ് കൊട്ടാരക്കര ഡിപ്പോയില്‍ എത്തിച്ചത്. ഗ്യാരേജിലെ പരിശോധനയ്ക്ക് ശേഷം മുനിസിപ്പല്‍ ഓഫീസിന് സമീപം റോഡില്‍ നിര്‍ത്തിയിട്ടു. തിങ്കളാഴ്ച രാവിലെ സര്‍വീസ് നടത്താനായി ഡ്രൈവര്‍ എത്തി. പക്ഷേ, പാര്‍ക്ക് ചെയ്ത സ്ഥലത്ത് ബസ് ഇല്ലായിരുന്നു. തുടര്‍ന്ന് സമീപത്തെ കടകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു. രാത്രി ഒരുമണിയോടെ ഒരാള്‍ ബസുമായി കൊല്ലം ഭാഗത്തേക്ക് പോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായി. ഇതോടെയാണ് ബസ് മോഷണം പോയതാണെന്ന് സ്ഥിരീകരിച്ചത്.

സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി അധികൃതര്‍ തിങ്കളാഴ്ച രാവിലെ പോലീസില്‍ പരാതി നല്‍കി. ജില്ലയിലാകെ പോലീസും അധികൃതരും വ്യാപക പരിശോധന നടത്തി. ഇതിനിടെയാണ് കൊല്ലം പാരിപ്പള്ളിയിലെ ഒരു മൈതാനത്ത് ബസ് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. മോഷണം പോയ ബസ് കണ്ടെത്തിയെങ്കിലും ആന വണ്ടി മോഷ്ടിച്ചയാളെ കണ്ടെത്താന്‍ പോലീസിന്റെ അന്വേഷണം തുടരുകയാണ്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.