ഹൈക്കമാൻഡിന്റെ രഹസ്യ സർവേയിലും ഇടത് സർക്കാരിന് ഭരണതുടർച്ചയെന്ന് പ്രവചനം, പ്രളയവും, കോവിഡും ഉൾപ്പെടെയുള്ള വൻ പ്രതിസന്ധികളെ നേരിട്ട പിണറായിയുടെ ഭരണ മികവ് ജനങ്ങൾ അംഗീകരിച്ചുവെന്ന് വിലയിരുത്തൽ


തിരുവനന്തപുരം: കേരളത്തിൽ ഇടത് ഭരണതുടർച്ച പ്രവചിച്ച് ഹൈക്കമാൻഡിന്റെ രഹസ്യ സർവേ. വിവാദങ്ങൾ ഏറെ ഉളളപ്പോഴും കൊവിഡും പ്രളയവും അടക്കമുളള പ്രതിസന്ധികളെ നേരിട്ടതും വികസനം മുന്നോട്ട് കൊണ്ട് പോകാനാവുന്നതും പിണറായി സർക്കാരിന് പ്ലസ് പോയിന്റായെന്നാണ് സർവേയിൽ വിലയിരുത്തപ്പെടുന്നത്.

കേരളത്തിൽ മത്സരിപ്പിക്കാൻ ഉദ്ദേശിച്ചിരിക്കുന്ന സ്ഥാനാർത്ഥികളുടെ പ്രാഥമിക പട്ടിക കെ പി സി സി നേതൃത്വം ഹൈക്കമാൻഡിന് കൈമാറിയിരുന്നു. ഈ പട്ടികയുടെ അടിസ്ഥാനത്തിലാണ് ആദ്യത്തെ സർവേ നടത്തിയത്. എന്നാൽ സ്ഥാനാർത്ഥികൾക്ക് വിജയ സാദ്ധ്യതയില്ലെന്ന് സർവേയിൽ കണ്ടെത്തിയതോടെ വീണ്ടും സർവേ നടത്താൻ രണ്ട് ഏജൻസികളെ കൂടി ഹൈക്കമാൻഡ് നിർദ്ദേശിക്കുകയായിരുന്നു. ഇതിനുപിന്നാലെ ഇന്നലെ പുറത്തുവന്ന രണ്ട് സ്വകാര്യ ചാനൽ സർവേകളും ഇടതുമുന്നണിക്കാണ് തുടർഭരണം പ്രവചിക്കുന്നത്.രണ്ടില ജോസിന് തന്നെ; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

ജനുവരിയിലെ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് നടന്നാൽ ഇടതുപക്ഷം വീണ്ടും സർക്കാരുണ്ടാക്കും എന്നായിരുന്നു ഹൈക്കമാൻഡിന്റെ ആദ്യ സർവേ ഫലം. അതുകൊണ്ട് തന്നെ സ്ഥാനാർത്ഥി നിർണയത്തിന്റെ കാര്യത്തിൽ ഹൈക്കമാൻഡിന്റെ ശക്തമായ പിടി സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന് മുകളിലുണ്ട്. സർവേയിൽ തുടർഭരണം പ്രവചിക്കുന്നുണ്ടെങ്കിലും രമേശ് ചെന്നിത്തലയുടെ ഐശ്വര്യകേരള യാത്രയ്‌ക്ക് ശേഷം സാഹചര്യങ്ങൾ മാറിയെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.

കൊൽക്കത്ത, മുംബയ്, ബംഗളുരു എന്നിവിടങ്ങളിലെ മൂന്ന് ഏജൻസികളെയാണ് സർവേയ്‌ക്കായി ചുമതലപ്പെടുത്തിയിരുന്നത്. കേരളത്തിലെ മുതിർന്ന ചില നേതാക്കളോട് മാത്രമാണ് സർവേയിലെ വിശദാംശങ്ങൾ പങ്കുവച്ചിട്ടുളളത്. തൊണ്ണൂറ് മണ്ഡലങ്ങളിലെങ്കിലും കോൺഗ്രസ് നേരിട്ട് മത്സരിക്കുമെന്ന നിഗമനത്തിലാണ് നൂറ് മണ്ഡലങ്ങളിലേക്കുളള സ്ഥാനാർത്ഥികളെ ഏജൻസികൾ കണ്ടെത്തിയിരിക്കുന്നത്.

കോൺഗ്രസ് നേതാക്കളെ കൂടാതെ പാർട്ടിയോട് അനുഭാവമുളളവരെയും പൊതുസമ്മതരായ പ്രമുഖരെയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.സർവേയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണം ഒന്നുകൂടി കൊഴുപ്പിക്കാനാണ് പാർട്ടിയുടെ നീക്കം.

ഇരുപത് സീറ്റിന് മുകളിൽ നേടാൻ മുസ്ലീം ലീഗിന് സാധിക്കുമെന്നാണ് ഹൈക്കമാൻഡിന്റെ കണക്കുകൂട്ടൽ. കേരള കോൺഗ്രസ് (ജോസഫ്/ജേക്കബ്), ആർ എസ് പി, സി എം പി അടക്കമുളള ഘടകകക്ഷികൾ നേടുന്ന സീറ്റുകൾ കൂടി ചേർക്കുമ്പോൾ യു ഡി എഫിന് ഭരണം ഉറപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ.

71 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. അമ്പത് മണ്ഡലങ്ങൾ കണ്ടെത്തി അവയെ എ ക്ലാസ് സീറ്റുകളായി പരിഗണിക്കും. കടുത്ത മത്സരം കാഴ്ചവച്ചാൽ ജയിക്കാവുന്ന സീറ്റുകളെ ബി ക്ലാസിലും എതിർ കക്ഷികളുടെ കോട്ടകളെ സി ക്ലാസിലുമുൾപ്പെടുത്തും. 2016ൽ പാർട്ടി ജയിച്ച 22 സീറ്റുകളും മികച്ച ജയസാദ്ധ്യതയുളള ആറ് മണ്ഡലങ്ങളുമാണ് എ ക്ലാസിൽ ഉൾപ്പെടുക

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക