മദ്രസ അധ്യാപകർക്ക് പലിശരഹിത ഭവന വായ്പ


കോഴിക്കോട്: മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങള്‍ക്ക് സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ മുഖേന നൽകുന്ന പലിശരഹിത ഭവനവായ്പക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടര ലക്ഷം രൂപയാണ് അനുവദിക്കുക. തിരിച്ചടവ് കാലാവധി ഏഴു വര്‍ഷം

ക്ഷേമനിധിയില്‍ രണ്ടു വര്‍ഷം പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. പ്രായം 30 വയസ്സിനും 50 വയസ്സിനും മധ്യേ. അപേക്ഷാഫോറവും കൂടുതല്‍ വിവരങ്ങളും www.kmtboard.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ കേരള മദ്രസ അധ്യാപക ക്ഷേമനിധി ഓഫീസില്‍ മാര്‍ച്ച് 10ന് വൈകുന്നേരം അഞ്ചിനകം നൽകണം. ഫോൺ – 0495 2966577

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.