മമ്പാട് മുറിയില്‍ പൂട്ടിയിട്ട കുട്ടികളെ പോലീസ് മോചിപ്പിച്ചു; മാതാപിതാക്കള്‍ കസ്റ്റഡിയിൽ


മലപ്പുറം: നിലമ്പൂര്‍ മമ്പാട് മുറിയില്‍ പൂട്ടിയിട്ട രണ്ട് കുട്ടികളെ രക്ഷപ്പെടുത്തി. ഇതരസംസ്ഥാന തൊഴിലാളികളുടെ ആറും നാലും വയസ്സുള്ള കുട്ടികളെയാണ് നാട്ടുകാരും പോലീസും ചേര്‍ന്ന് മോചിപ്പിച്ചത്. ഇവരെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ മാതാപിതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു.

മമ്പാടുള്ള കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് ഇതരസംസ്ഥാന തൊഴിലാളികളായ ദമ്പതിമാരും കുട്ടികളും താമസിച്ചിരുന്നത്. കുട്ടികളെ മുറിയില്‍ പൂട്ടിയിട്ടാണ് മാതാപിതാക്കള്‍ ജോലിക്ക് പോയിരുന്നത്. കുട്ടികള്‍ക്ക് ഭക്ഷണമോ വെള്ളമോ നല്‍കിയിരുന്നില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ആദ്യ നാളുകളിൽ മുറിയുടെ ജനല്‍ തുറന്നു വെക്കാറുണ്ടായിരുന്നതിനാൽ സമീപത്ത് താമസിക്കുന്നവർ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാറുണ്ടായിരുന്നു. കഴിഞ്ഞദിവസം മുതല്‍ ജനലുകള്‍ അടച്ചിട്ടാണ് കുട്ടികളെ മുറിയില്‍ പൂട്ടിയിട്ട് മാതാപിതാക്കള്‍ ജോലിക്ക് പോയത്. ഇതോടെ നാട്ടുകാര്‍ ഇടപെടുകയും ബന്ധപ്പെട്ടവരെ വിവരമറിയിച്ച് കുട്ടികളെ മോചിപ്പിക്കുകയുമായിരുന്നു.

താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികള്‍ക്ക് പോഷകാഹാരക്കുറവുള്ളതായി പരിശോധനയില്‍ കണ്ടെത്തി. കുട്ടികളുടെ ശരീരത്തില്‍ മുറിവുകളുമുണ്ട്. ഒരു കുട്ടിയുടെ കണ്ണ് പുറത്തേക്ക് തള്ളിയ നിലയിലായിരുന്നു. ഇരുവരെയും വിശദമായി പരിശോധിച്ചുവരികയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.