മാണി സി കാപ്പന്‍ പാലായിലെ ജനങ്ങളെ വഞ്ചിച്ചു; മറുപടി ജനങ്ങൾ ഇലക്ഷനിലൂടെ നൽകുമെന്ന്- മുഖ്യമന്ത്രി
തിരുവനന്തപുരം: മാണി സി കാപ്പന്‍ എംഎല്‍എയുടെ യുഡിഎഫ് പ്രവേശത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അദേഹത്തെ നിയമസഭയിലേക്ക് അയച്ച പാലായിലെ ജനങ്ങളെ കാപ്പന്‍ വഞ്ചിച്ചു എന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിനുള്ള മറുപടി ജനങ്ങള്‍ തന്നെ കാപ്പന് നല്‍കുമെന്ന് അദേഹം പറഞ്ഞു. മാണി സി കാപ്പന്റെ യുഡിഎഫ് മുന്നണി പ്രവേശനത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മരുപടി നല്‍കുകയായിരുന്നു അദേഹം.

'അത് അദേഹത്തിന്റെ ഒരു മോഹം നടന്ന രീതിയല്ലേ കാണുന്നത്. ഞാനിപ്പോ ഒന്നും പറയേണ്ട കാര്യമില്ലല്ലോ. അവിടെയുള്ള നാട്ടുകാര് അവിടെ അദേഹത്തെ നേരത്തെ എല്‍ഡിഎഫ് എന്ന രീതിയില്‍ സഹായിച്ചവരെ കാണാത്ത നിലപാടാണ് അദേഹം സ്വീകരിച്ചത്. അത് എല്‍ഡിഎഫിനോട് കാണിച്ച വഞ്ചന മാത്രമല്ല ആ നാട്ടിലെ ജനങ്ങളോടും തന്നെ തിരഞ്ഞെടുത്തവരോടും കാണിച്ച വഞ്ചനയാണ്. അത് കൃത്യമായി ജനങ്ങള്‍ തന്നെ അദേഹത്തെ ബോധ്യപ്പെടുത്തുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.' മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.