പാലാ: മാണി സി കാപ്പൻ എൽഡിഎഫ് വിട്ടതായി ഔദ്യോഗികമായി ഇന്നലെ അറിയിച്ചിരുന്നു. യുഡിഎഫ് ഘടകകക്ഷിയാകുമെന്ന് അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. ഇന്ന് ഴ്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിൽ യുഡിഎഫ് ഘടകകക്ഷിയായി പങ്കെടുത്താണ് അദ്ദേഹം യുഡിഎഫ് പ്രവേശനം ഔദ്യോഗികമാക്കുന്നത്.
മാണി സി കാപ്പൻ അണികൾക്കൊപ്പം കേരള യാത്ര പാലായിൽ എത്തുമ്പോൾ യുഡിഎഫിൻ്റെ ഭാഗമാകും. കാപ്പൻ വിഭാഗത്തിന്റെ റാലി ഇന്ന് 9:30ന് ആർവി പാർക്കിൽ നിന്ന് ആരംഭിക്കും. തനിക്കൊപ്പം ഏഴ് സംസ്ഥാന ഭാരവാഹികളും, ഏഴ് ജില്ല പ്രസിഡന്റുമാരും ഉണ്ടെന്ന് അദ്ദേഹം ഇന്നലെ അറിയിച്ചു. നിലവിൽ 17 സംസ്ഥാന ഭാരവാഹികൾ ആണ് ഉള്ളത്. ഇതിൽ നിന്നാണ് ഏഴ് സംസ്ഥാന ഭാരവാഹികൾ കാപ്പനൊപ്പം ചേരുന്നത്. തൻറെ ശക്തി ഐശ്വര്യ കേരളയാത്രയിൽ തെളിയിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് ഇന്നലെ പറഞ്ഞിരുന്നു.