തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ചേരില്ലെന്ന് മാണി സി.കാപ്പന് എം.എല്‍.എ. പുതിയ പാര്‍ട്ടി രുപീകരിക്കും. പാര്‍ട്ടിയുടെ പ്രഖ്യാപനം ഇന്ന് വൈകിട്ടുണ്ടാകും. നാളെ വൈകിട്ട് രാഹുല്‍ ഗാന്ധി നയിക്കുന്ന സമാപന സമ്മേളനത്തില്‍ തിരുവനന്തപുരത്തുനിന്നുള്ള ആയിരം പേരെ പങ്കെടുപ്പിച്ചുള്ള പ്രകടനമുണ്ടാകും.-കാപ്പന് മാധ്യമങ്ങളോട് പ്രതികരിച്ചു.
തനിക്ക് കോണ്‍ഗ്രസ് പാരമ്പര്യമുള്ളതുകൊണ്ടാവും മുല്ലപ്പള്ളി രാമചന്ദ്രന് തന്നെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചത്. അദ്ദേഹമല്ലാതെ മറ്റാരും അക്കാര്യം ആവശ്യപ്പെട്ടിട്ടില്ല. പാലായില്‍ മാത്രമല്ല, കൂടുതല്‍ സീറ്റുകള്‍ ചോദിക്കും. പാര്‍ട്ടിക്ക് മുന്നണിയില്‍ ശക്തി തെളിയിക്കാന്‍ കഴിയുമെന്നും മാണി സി.കാപ്പന് പറഞ്ഞു.