മാണി സി. കാപ്പൻ യു.ഡി.എഫിലേക്ക്; പാലായിൽ സ്ഥാനാർഥിയായേക്കും: അന്തിമ തീരുമാനം ഇന്ന് ശരത് പവാറുമായി നടക്കുന്ന കൂടിക്കാഴ്ചക്ക് ശേഷം


പാലാ: മാണി സി. കാപ്പൻ യു.ഡി.എഫ് സ്ഥാനാർത്ഥിയായി പാലായിൽ മത്സരിക്കുമെന്ന തീരുമാനം ഉടൻ ഉണ്ടാകും. ശരത് പവാറുമായി ഇന്ന് കാപ്പൻ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും. രമേശ് ചെന്നിത്തല നയിക്കുന്ന യാത്ര കോട്ടയത്ത് എത്തുമ്പോൾ മാണി സി. കാപ്പൻ വേദിയിൽ എത്തിയേക്കുമെന്നാണ് സൂചന.

മാണി സി. കാപ്പന്‍റെ യു.ഡി.എഫ് പ്രവേശനത്തിന് കളമൊരുങ്ങി. പാലാ സീറ്റ് സംബന്ധിച്ച് എൽ.ഡി.എഫ് ഇനിയും മൗനം പാലിക്കുന്നത് ദുരൂഹമെന്നാണ് കാപ്പന്‍റെ വിലയിരുത്തൽ. യു.ഡി.എഫ് നേതാക്കളുമായി അവസാനവട്ട ചർച്ചകൾ ഏതാണ്ട് പൂർത്തിയായതോടെയാണ് പൊതുസമ്മതനായി മാണി സി. കാപ്പൻ പാലായിൽ ഇറങ്ങുമെന്ന് ഉറപ്പായത്.

കാപ്പൻ സ്ഥാനാര്‍ത്ഥിയായില്ലെങ്കിൽ യു.ഡി.എഫിന് മറ്റൊരു ശക്തൻ പാലായിൽ ഇല്ല എന്നതും തീരുമാനത്തിലേക്ക് എത്താൻ കാരണമായി. രമേശ് ചെന്നിത്തലയുമായി കാപ്പൻ കഴിഞ്ഞ ദിവസം ഫോണിൽ ബന്ധപ്പെട്ടിരുന്നു. ശനി, ഞായർ ദിവസങ്ങളിൽ രമേശ് ചെന്നിത്തല നയിക്കുന്ന യാത്ര കോട്ടയത്ത് എത്തുമ്പോൾ പാലായിലെ വേദിയിൽ കാപ്പനെ എത്തിക്കാനാണ് യു,ഡി,എഫ് തീരുമാനം. മാണി സി, കാപ്പനൊപ്പം എൻ.സി.പിയിലെ ഒരു വിഭാഗത്തെ യു.ഡി.എഫിൽ എത്തിക്കണമെന്ന നിർദേശവും യു.ഡി.എഫ് നേതാക്കൾ കാപ്പന് നൽകിയിട്ടുണ്ട്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.