മന്ത്രിസഭാ യോഗം ഇന്ന്; താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള നിരവധി നിർണായക വിഷയങ്ങളിൽ തീരുമാനമുണ്ടായേക്കും


തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിയിരിക്കെ നിരവധി നിര്‍ണായക തീരുമാനങ്ങള് പ്രതീക്ഷിക്കുന്ന സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന്. പത്ത് വര്‍ഷം പൂര്‍ത്തിയായ രണ്ടായിരത്തിലേറെ താത് ക്കാലിക തസ്തികകള്‍ സ്ഥിരപ്പെടുത്താനുള്ള ശിപാര്‍ശ ഇന്നത്തെ യോഗം പരിഗണിക്കും. ഇതില്‍ 1500ലേറെ തസ്തികകള്‍ കേരളാ ബേങ്കിലാണ്. കേരളാ ബേങ്കിന്റെ കഴിഞ്ഞ ദിവസം ചേര്‍ന്ന ഭരണസമതി യോഗം ഇക്കാര്യം സര്‍ക്കാറിനോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചിരുന്നു.

നിയമന വിവാദങ്ങള്‍ക്കിടെ പുതിയ സ്ഥിരപ്പെടുത്തല്‍ കൂടുതല്‍ ചര്‍ച്ചക്ക് വഴിയൊരുക്കും. അതിനിടെ മുഖ്യമന്ത്രി യുഡിഎഫ് കാലത്തെ മുഴുവന്‍ പിന്‍വാതില്‍ നിയമനങ്ങളുടെയും കണക്കെടുക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഈ കണക്കുകള്‍ സെക്രട്ടറിമാര്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി. ഓരോ വകുപ്പിലേയും ഒഴിവുകളുടെ കണക്കും മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയിട്ടുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ വിശദമായ വാര്‍ത്താസമ്മേളനം മന്ത്രിസഭാ യോഗത്തിന് ശേഷം ഉണ്ടായേക്കും.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.