ദേഹത്ത് തൊട്ടുള്ള കളി വേണ്ട.!! വിവാഹ ചടങ്ങിനിടെ വധുവിനെ സ്പര്‍ശിച്ച ഫോട്ടോഗ്രാഫറുടെ കരണത്തടിച്ച് വരന്‍, വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ- വീഡിയോ കാണാം..


വിവാഹത്തിന്റെ ഭാഗമായി നടക്കുന്ന നിരവധി ഫോട്ടോഷൂട്ടുകള്‍ വൈറലാകാറുണ്ട്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ഒരു കല്യാണ ഫോട്ടോഗ്രാഫറുടെ അവസ്ഥ വിവരിക്കുന്ന വിഡിയോയാണ്. ഇന്ത്യന്‍ വിവാഹത്തിന്റെ വിഡിയോ ആണിത്. കേരളത്തിന് പുറത്താണ് സംഭവം.

വാഹ വേദിയില്‍ ഫോട്ടോ പകര്‍ത്തുകയാണ് ഫോട്ടോഗ്രാഫര്‍ ഇവിടെ. വരനെ മാറ്റിനിര്‍ത്തി വധുവിലെക്കു ക്യാമറ തിരിയുന്നു. തുടക്കം സൗകര്യപ്രദമായ രീതിയില്‍ വരന്‍ മാറി നിന്നുകൊടുക്കുന്നതാണ് വിഡിയോയില്‍. പക്ഷേ അല്‍പ്പം കഴിഞ്ഞതും ഫോട്ടോഗ്രാഫര്‍ വധുവിന്റെ മുഖം പിടിച്ചുയര്‍ത്തി ഒരു ചിത്രം എടുക്കാന്‍ ശ്രമിക്കുന്നു.

ഇതോടെ വരന്റെ സ്വഭാവം മാറി. ഇത് കണ്ട വരന്‍ ഫോട്ടോഗ്രാഫറുടെ കരണത്ത് ശക്തിയായി ഒരു അടി. വധുവിനെ സ്പര്‍ശിച്ചതില്‍ ഉണ്ടായ അലോസരമാണ് കാരണം. എന്നാല്‍ ഇത് കണ്ട വധു ഞെട്ടിയില്ല. പകരം വലിയ തമാശ സംഭവിച്ച മട്ടില്‍ നിലത്തു വീണു കിടന്ന് പൊട്ടിച്ചിരിക്കുകയാണ്. ഇതോടെ വരനും ഫോട്ടോഗ്രാഫറു ചിരിക്കുന്നുണ്ട്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.