സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ വെട്ടിമാറ്റി, ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം ഇനി മോഡിയുടെ പേരില്‍ അറിയപ്പെടും.!!


അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം ഇനി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പേരില്‍ അറിയപ്പെടും. അഹമ്മദാബാദില്‍ പുതിയതായി നവീകരിച്ച മോട്ടേറ ക്രിക്കറ്റ് സ്‌റ്റേഡിയത്തിനാണ് നരേന്ദ്ര മോഡിയുടെ പേര് നല്‍കിയത്. പുതിയതായി നവീകരിച്ച സ്‌റ്റേഡിയം പ്രസിഡന്റ് റാം നാഥ് കോവിന്ദ് ആണ് ബുധനാഴ്ച ഉദ്ഘാടനം ചെയ്തത്.

ഒരു ലക്ഷത്തി പതിനായിരം പേര്‍ക്ക് ഇരിക്കാവുന്ന ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ബുധനാഴ്ച ആദ്യ രാജ്യാന്തര മത്സരം അരങ്ങേറും. ഇന്ത്യ-ഇംഗ്ലണ്ട് ഡേ നൈറ്റ് ടെസ്റ്റിനാണ് ലോകത്തിലെ ഏറ്റവും വലിയ സ്‌റ്റേഡിയം ആദ്യമായി ഒരുങ്ങുന്നത്.

നഗരത്തിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്‌പോര്‍ട്‌സ് എന്‍ക്ലേവിന്റെ ഭാഗമായിരുന്നു ക്രിക്കറ്റ് സ്‌റ്റേഡിയവും. ഇനി അഹമ്മദാബാദ് സ്‌പോര്‍ട്‌സ് നഗരമെന്ന് അറിയപ്പെടുമെന്നും ചടങ്ങില്‍ പങ്കെടുത്ത കേന്ദ്ര മന്ത്രി അമിത് ഷാ പറഞ്ഞു. ക്രിക്കറ്റ്ിന് മാത്രമല്ല ഇന്ത്യയ്ക്ക് തന്നെ അഭിമാനിക്കാവുന്ന നിമിഷമാണിത്. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം എന്നതിനൊപ്പം ഏറ്റവും ആധുനികമായ സ്‌റ്റേഡിയങ്ങളില്‍ ഒന്നാണിതെന്നും കായിക മന്ത്രി കിരണ്‍ റിജ്ജു പറഞ്ഞു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.