കൊച്ചിയിൽ നിന്നും വൃദ്ധ ദമ്പതികളെ കൊലപ്പടുത്തി സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചു മുങ്ങിയ പ്രതി ആറ് വർഷത്തിനു ശേഷം അറസ്റ്റിൽ: പിടിയിലായത് മലപ്പുറത്ത് ഒളിച്ചു താമസിക്കുന്നതിനിടെ


കൊച്ചി: ഇരട്ടക്കൊലപാതകം നടത്തി ഒളിവിൽ പോയ ആളെ വടക്കേക്കര പോലീസ് പിടികൂടി. വടക്കേക്കര നീണ്ടൂർ മേക്കാട്ട് വീട്ടിൽ ജോഷി (42)യെയാണ് അറസ്റ് ചെയ്തത്. 2014 ഏപ്രിൽ മാസം മൂന്നാം തീയതി തുരുത്തിപ്പുറം മടപ്ലാതുരുത്ത് ഭാഗത്ത് വൃദ്ധ ദമ്പതികളെ കൊലപ്പടുത്തി സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.

ഇപ്പോൾ മലപ്പുറം പുളിക്കല്‍ ചെറുകാവ് ചെറുകുത്ത് വീട്ടിൽ താമസിക്കുകയായിരുന്നു ഇയാൾ. ലോഗ് പെന്‍റിംഗ് കേസിലെ പ്രതികളെക്കുറിച്ച് അന്വേഷണം നടത്തി നടപടിയെടുക്കാൻ ജില്ലാ പോലിസ് മേധാവി കെ.കാർത്തിക് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്‍റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തി വരുന്നതിനിടെ ജില്ലാ പോലീസ് മേധാവിയ്ക്ക് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് .

അന്വേഷണ സംഘത്തില്‍ ആലുവ ഡി.വൈ.എസ്.പി റ്റി.എസ്.സിനോജ്, ഇൻസ്പെക്ടർ എം.കെ. രമേഷ്, എ.എസ്.ഐ നിജു കെ ഭാസ്കർ, എസ്.സി.പി.ഒ സെബാസ്റ്റ്യൻ എന്നിവരാണ് ഉണ്ടായിരുന്നത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.