പാലക്കാട്ട് ആറുവയസ്സുകാരനെ മാതാവ് കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്


പാലക്കാട്: പാലക്കാട്ട് ആറുവയസ്സുകാരനെ അമ്മ ശുചിമുറിയില്‍ വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകത്തിനായി എല്ലാ ഒരുക്കങ്ങളും ഷാഹിദ നടത്തിയതായി പൊലീസ് കണ്ടെത്തൽ. ശനിയാഴ്ച വൈകീട്ട് ഷാഹിദ ആവശ്യപ്പെട്ടപ്രകാരം പുതിയ കത്തി ഭർത്താവ് സുലൈമാൻ വാങ്ങി നൽകിയിരുന്നു. സ്റ്റീൽ കത്തികൊണ്ട് ഒന്നും അരിയാൻ കഴിയുന്നില്ലെന്നും ഇരുമ്പിൻ്റെ കത്തി വേണമെന്നും പറഞ്ഞായിരുന്നു ഷാഹിദ സുലൈമാനെ കൊണ്ട് കത്തി വാങ്ങിപ്പിച്ചത്.

അരുംകൊലക്ക് പിന്നിൽ മറ്റാരുടെയെങ്കിലും പ്രേരണ ഉണ്ടായിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. സ്റ്റേഷനില്‍ പ്രാര്‍ത്ഥനയ്ക്കും നമസ്‌കാരത്തിനും സൗകര്യം വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടെന്നും ഇതിനു വേണ്ട സൗകര്യങ്ങള്‍ പൊലീസ് ഏര്‍പ്പെടുത്തിയതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. ചോദ്യം ചെയ്യലിൽ ഉടനീളം താൻ ചെയ്തത് ശരിയാണെന്ന വാദത്തിലാണ് ഷാഹിദ.

കേരളത്തെ നടുക്കിയ ആറുവയസ്സുകാരന്റെ ക്രൂര കൊലപാതക്കില്‍ അമ്മയ്ക്ക് മാനസിക വിഭ്രാന്തിയെന്ന അയല്‍വാസികളുടെ വാദം പൊലീസ് അംഗീകരിക്കുന്നില്ല. ആറുവര്‍ഷം പുതുപ്പളളിത്തെരുവിലെ മദ്രസുത്തുല്‍ ഹുദാ ഇസ്ലാമിക് സെന്ററിലെ അധ്യാപികയായിരുന്നു പ്രതി ഷാഹിദ. ലോക്ഡൗണ്‍ കാലത്ത് അധ്യാപനത്തിന് പോയില്ല.

ആറുവയസ്സുകാരനായ മകനെ വെളുപ്പിനെയാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. വീട്ടിലെ കുളിമുറിയില്‍ വെച്ചാണ് കൊലപാതകം നടത്തിയത്. കുളിമുറിയിൽ കൊണ്ടു പോയി കാല് കെട്ടിയിട്ട ശേഷമാണ് ആമിലിനെ അമ്മ ഷാഹിദ കഴുത്തറത്. പാർസൽ ലോറി ഡ്രൈവറായ ഭർത്താവ് സുലൈമാനും മറ്റ് രണ്ട് ആൺമക്കളും വീട്ടിലെ മറ്റൊരു മുറിയിൽ ഉറങ്ങുകയായിരുന്നു. സംഭവം നടന്നത് ആരുമറിഞ്ഞിരുന്നില്ല. മൂന്നു മാസം ഗര്‍ഭിണിയായ ഷാഹിദയുടെ മൂന്നാമത്തെ കുട്ടിയാണ് ഷാഹിദ്. ‘പടച്ചവന് വേണ്ടി മകനെ ബലി നല്‍കി’ എന്നാണ് ഇവര്‍ പൊലീസിനോട് വിളിച്ചത് പറഞ്ഞത്

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.