ജോലി സ്ഥലത്തുനിന്നും അപ്രതീക്ഷിതമായി വീട്ടിലെത്തിയ യുവാവ് കണ്ടത് സ്വന്തം ഭാര്യ സഹോദരി ഭര്‍ത്താവിനൊപ്പം കിടക്കപങ്കിടുന്ന ഞെട്ടിക്കുന്ന കാഴ്ച.!! ഇരുവരെയും മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ ശേഷം പോലീസിൽ കീഴടങ്ങി


പ്രതീകാത്മക ചിത്രം

സ്വന്തം ഭാര്യയെയും സഹോദരീ ഭര്‍ത്താവിനെയും കിടപ്പറയിൽ ഒന്നിച്ച് കണ്ടതോടേ ഇരുവരെയും വെട്ടിക്കൊലപ്പെടുത്തി 43 കാരന്‍. ഞായറാഴ്ച മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ സഫാല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം ഉണ്ടായത്. ദിലീപ് താക്കൂര്‍ എന്ന യുവാവാണ് കിടപ്പറയില്‍ ഭാര്യയെയും സഹോദരി ഭര്‍ത്താവിനെയും കണ്ടതിനെ തുടര്‍ന്ന് ഇരുവരെയും കൊലചെയ്തത്.

സംഗീത എന്ന 40കാരിയും ശ്രാവണ്‍ എഎന്ന 42കാരനുമാണ് കൊലചെയ്യപ്പെട്ടത്. സംഗീതയും ശ്രാവണുമായുള്ള ബന്ധത്തെ തുടര്‍ന്ന് യുവതിയും ഭര്‍ത്താവ് ദിലീപും പലപ്പോഴും വഴക്കിട്ടിരുന്നു. കൂലിപ്പണിക്കാരനായ ദിലീപ് ഞായറാഴ്ച ജോലികഴിഞ്ഞ് അപ്രത്യക്ഷമായി നേരത്തെ വീട്ടില്‍ എത്തുകയായിരുന്നു. ഇൗ സമയം സഹോദരി ഭര്‍ത്താവിനൊപ്പം സ്വന്തം ഭാര്യ കിടക്ക പങ്കിടുന്ന ഞെട്ടിക്കുന്ന കാഴ്ച ആണ് കണ്ടത്.

ഇതോടെ പ്രകോപിതനായ ദിലീപ് ഇരുവരെയും മഴു ഉപയോഗിച്ച് വെട്ടുകയായിരുന്നു. സംഗീതയും ശ്രാവണം സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. കൊല നടത്തിയ ശേഷം ദിലീപ് മൃതദേഹങ്ങള്‍ക്ക് ഒപ്പം കുറച്ച് മണിക്കൂറുകള്‍ ഇരിക്കുകയും ചെയ്തു. ഇവരുടെ വീട്ടില്‍ എത്തിയ അയല്‍വാസിയാണ് കൊലപാതക വിവരം പോലീസിനെ അറിയിച്ചത്. പ്രതി പോലീസ് എത്തിയതോടെ സ്വയം കീഴടങ്ങി

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.