വെള്ളിയാഴ്ച്ച രാവിലെയായിരുന്നു സംഭവം. കെ ഗോപാൽ (54) എന്നയാളാണ് മകളെ കൊന്ന് ആത്മഹത്യ ചെയ്തത്.
സ്ഥലത്തെ പച്ചക്കറി വിൽപ്പനക്കാരനായിരുന്നു ഇയാൾ. ഭാര്യയ്ക്കും മക്കൾക്കുമൊപ്പം സേലത്തെ ആതികാട്ടൂർ ഗ്രാമത്തിലാണ് താമസിച്ചു വരികയായിരുന്നു. കൊല്ലപ്പെട്ട മകൾ പ്രിയങ്ക പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. സംഭവ സമയം മകൻ കണ്ണൻ(19) ബന്ധുവിന്റെ വീട്ടിലായിരുന്നു.
കഴിഞ്ഞ ഒന്നര വർഷമായി മാനസിക പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലാണ് ഗോപാൽ. സ്ഥലത്തെ സർക്കാർ ആശുപത്രിയിൽ ചികിത്സയും തേടിയിരുന്നു. കഴിഞ്ഞ ആറ് മാസമായി ഇയാൾ ജോലിക്ക് പോയിരുന്നില്ല. അയൽവാസികളും സുഹൃത്തുക്കളും ഭ്രാന്തൻ എന്നായിരുന്നു ഗോപാലിനെ വിളിച്ചിരുന്നത്. ഇതിൽ കടുത്ത മാനസിക സംഘർഷവും ഇയാൾ അനുഭവിച്ചിരുന്നു.
വ്യാഴാഴ്ച്ച രാത്രി രാത്രിയാണ് കൊലപാതകം നടക്കുന്നത്. ഭാര്യ ജോലിക്കായി പുറത്തു പോയിരിക്കുകയായിരുന്നു. ഗോപാലും മകളും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. മകളുമായി ഉണ്ടായ നിസ്സാര വഴിക്കിനിടയിൽ മകൾ ഇയാളെ മാനസിക രോഗി എന്ന് വിളിക്കുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
മകൾ തന്നെ മാനസിക രോഗി എന്ന് വിളിച്ചതോടെ പ്രകോപിതനായ പിതാവ് അയൽവാസികൾക്ക് മുന്നിൽ വെച്ച് മകളെ കഴുത്തറുത്ത് കൊന്നു. ശേഷം ബന്ധുവിനെ വിളിച്ച് മകളെ കൊന്നുവെന്ന് ഗോപാൽ തന്നെ അറിയിച്ചു. ഇതിന് ശേഷമാണ് അടുത്തുള്ള കെട്ടിടത്തിലേക്ക് ഗോപാൽ ഓടിക്കയറിയത്.