രോഗമുക്തനായ എം വി ജയരാജന്‍ ഇന്ന് ആശുപത്രി വിടും


കണ്ണൂര്‍: കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയായിരുന്ന സി പി എം കണ്ണൂർ ജില്ല സെക്രട്ടറി എം വി ജയരാജൻ
രോഗമുക്തനായി ഇന്ന് ആശുപത്രി വിടും. കൊവിഡിനൊപ്പം കടുത്ത ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 20 നാണ് ജയരാജനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തത്തില്‍ പഞ്ചസാരയുടെ അളവും ഉയര്‍ന്നതോടെ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

കഴിഞ്ഞ ആഴ്ചയോടെ ആരോഗ്യനില ക്രമേണ മെച്ചപ്പെട്ടു തുടങ്ങി. തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും വിദഗ്ധ സംഘം ഉള്‍പ്പടെ എത്തി പ്രത്യേക പരിചരണമാണ് ജയരാജന് നല്‍കിയത്. വീട്ടിലേക്ക് മടങ്ങുന്ന ജയരാജന്‍ ഒരു മാസത്തെ നിരീക്ഷണത്തില്‍ തുടരും. കൊവിഡ് ഭേദമായെങ്കിലും രോഗ പ്രതിരോധ ശേഷി വീണ്ടെടുക്കാന്‍ സമയം വേണ്ടി വരുമെന്നതിനാല്‍ ഐസൊലേഷന്‍ തുടരണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.