സംസ്ഥാനത്തെ അഞ്ചാമത്തെ പുതിയ റേഷൻ കാർഡിന്റെ നിറം പുറത്തുവിട്ടു


തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ റേഷൻ കാർഡിന്റെ നിറം ബ്രൗൺ. പുതുതായി രൂപീകരിച്ച എൻപി (ഐ) (പൊതുവിഭാഗം സ്ഥാപനം) എന്ന വിഭാഗത്തിനുള്ളതാണ് ഈ കാർഡ്.

ഇതു മുൻഗണനാ വിഭാഗം കാർഡ് അല്ല. ഈ കാർഡ് വ്യക്തികൾക്കാണ് നൽകുക. റേഷൻ പെർമിറ്റ് ഇല്ലാത്ത വൃദ്ധസദനങ്ങൾ, കന്യാസ്ത്രീമഠങ്ങൾ, അഗതിമന്ദിരങ്ങൾ, ആശ്രമങ്ങൾ, ക്ഷേമാശുപത്രികൾ, ക്ഷേമ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർക്ക്‌ വേണ്ടിയുള്ളതാണ് ഈ കാർഡ്.

രാജ്യത്തുള്ള ഒരു റേഷൻ കാർഡിലും ഉൾപ്പെട്ടിട്ടില്ലാത്ത വ്യക്തികൾക്കു പൊതുവിതരണ സമ്പ്രദായ പ്രകാരമുള്ള റേഷൻ വിഹിതം ലഭിക്കുന്നതിനായാണു പുതിയ വിഭാഗം രൂപീകരിച്ചത്. ഈ കാർഡുകൾക്ക് കിലോയ്ക്ക് 10.90 രൂപ നിരക്കിൽ പ്രതിമാസം 2 കിലോ അരി, ലഭ്യതയ്ക്ക് അനുസരിച്ച് ഒരു കിലോ ആട്ട എന്നിവ നൽകും. ഈ വർഷം മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വിതരണം ചെയ്യുന്ന സ്പെഷൽ അരിയിൽ 2 കിലോ വീതം ഈ കാർഡ് ഉടമകൾക്കു ലഭിക്കും.

ഇത്തരത്തിൽ ഏതെങ്കിലും സ്ഥാപനങ്ങൾക്ക് കീഴിൽ കഴിയുന്നവരാണെങ്കിൽ കാർഡിനായി അപേക്ഷിക്കുമ്പോൾ സ്ഥാപന മേലധികാരി നൽകുന്ന സത്യപ്രസ്താവനയ്ക്ക് ഒപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം, ആധാർ കാർഡിന്റെ പകർപ്പ് എന്നിവ കൂടി സമർപ്പിക്കണം.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.