ഗ്രേറ്റ ട്യുൻബെ ടൂൾകിറ്റ് കേസ്; മലയാളി ആക്ടിവിസ്റ്റ് നികിത ജേക്കബിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം മുംബൈ ഹൈക്കോടതി തടഞ്ഞു; മൂന്നാഴ്ചത്തെ സംരക്ഷണം നൽകാൻ കോടതി ഉത്തരവ്


മുംബൈ: ഗ്രേറ്റ ട്യുൻബെ ടൂള്‍ കിറ്റ് കേസില്‍ മലയാളി അഭിഭാഷകയും ആക്ടിവിസ്റ്റുമായ നികിത ജേക്കബിന് മൂന്നാഴ്ചത്തെ ഇടക്കാല സംരക്ഷണം. മൂന്നാഴ്ചത്തേക്ക് അറസ്റ്റ് പാടില്ല. 25,000 രൂപ കെട്ടിവയ്ക്കണമെന്നും ബോംബൈ ഹൈക്കോടതി നിർദേശിച്ചു. ഐപിസി സെക്ഷൻ 124 (എ) പ്രകാരം രാജ്യദ്രോഹക്കുറ്റം, സെക്ഷൻ 153 (എ) പ്രകാരം വിവിധ സംഘങ്ങൾ തമ്മിലുള്ള ശത്രുത വളർത്താൻ ശ്രമിച്ച കുറ്റം, സെക്ഷൻ 120 (ബി) ക്രിമിനൽ ഗൂഢാലോചനക്കുറ്റം എന്നീ വകുപ്പുകൾ പ്രകാരമാണ് നികിത ജേക്കബിനെതിരെ കേസെടുത്തിരിക്കുന്നത്. നികിത ജേക്കബിനെതിരെ കൂടുതൽ ഡിജിറ്റൽ തെളിവുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.

നികിത ജേക്കബ്, പരിസ്ഥിതി പ്രവർത്തകൻ ശന്തനു മുളുക് എന്നിവർക്കെതിരെയാണ് ഡൽഹി പൊലീസ് തിങ്കളാഴ്ച ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. ചൊവ്വാഴ്ച ബോംബൈ ഹൈക്കോടതിയുടെ ഔറംഗാബാദ് ശന്തനുവിന് 50,000 രൂപയുടെ വ്യക്തിഗത ബോണ്ടിൽ 10 ദിവസത്തെ സംരക്ഷണം അനുവദിച്ചിരുന്നു.

നികിത ജേക്കബ്, അവരുടെ കൂട്ടാളിയായ ശന്തനു, ദിശ രവി എന്നിവരാണ് കർഷകരുടെ പ്രതിഷേധത്തെക്കുറിച്ച് ടൂൾകിറ്റ് ഡോക്യുമെന്റ് സൃഷ്ടിച്ചതെന്നാണ് ഡൽഹി പൊലീസിന്റെ ആരോപണം.

കേസിൽ ദിശ രവിയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കർഷക പ്രക്ഷോഭത്തെ പിന്തുണച്ചുളള ടൂൾകിറ്റ് സമൂഹമാധ്യമ പ്രചാരണത്തിന്റെ പേരിലാണ് ദിശ രവിയെ (21) ബെംഗളൂരുവിൽനിന്നു ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്.

കർഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യുൻബെർഗ് സമൂഹമാധ്യമങ്ങളിൽ ചെയ്യേണ്ട കാര്യങ്ങൾ വിശദീകരിച്ച് ‘ടൂൾകിറ്റ്’ എന്ന പേരിൽ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. ടൂൾ കിറ്റിനു പിന്നിൽ കാനഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷൻ എന്ന ഖാലിസ്ഥാൻ അനുകൂല സംഘടനയാണെന്നാണ് പൊലീസ് ആരോപണം.

ടൂൾ കിറ്റ് എഡിറ്റ് ചെയ്യുകയും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തെന്നാണ് ദിശയ്ക്കെതിരായ കേസ്. രാജ്യദ്രോഹം, മതസ്പർധ വളർത്തൽ, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകളാണു ചുമത്തിയിട്ടുളളത്. ‘ഫ്രൈഡേയ്സ് ഫോർ ഫ്യൂച്ചർ ഇന്ത്യ’ എന്ന പരിസ്ഥിതി കൂട്ടായ്മയുടെ സ്ഥാപകരിലൊരാളാണ് ദിശ.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.