നിനിത കണിച്ചേരിക്കെതിരായ നിയമന വിവാദ പരാതിയില്‍ നിന്ന് വിദഗ്ധരില്‍ ഒരാള്‍ പിന്മാറി, പരാതി നൽകിയത് തെറ്റിദ്ധാരണ മൂലം, ഖേദം പ്രകടിപ്പിക്കുന്നുവെന്ന് വി.സി ധർമരാജ്


കാലടി: എം.ബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയെ കാലടി സര്‍വ്വകലാശാലയില്‍ നിയമിച്ചതുമായി ബന്ധപ്പെട്ട പരാതിയില്‍ നിന്ന് വിഷയവിദഗ്ദ്ധനായ ഡോ. പവിത്രന്‍ പിന്മാറിയതായി വി.സി ധര്‍മ്മരാജ് അടാട്ട്. ഇതു സംബന്ധിച്ച് ഈ മെയില്‍ ലഭിച്ചുവെന്നും വി.സി വ്യക്തമാക്കി. വിഷയം രാഷ്ട്രീയ വത്കരിച്ചതില്‍ പവിത്രന്‍ ഖേദം പ്രകടിപ്പിച്ചതായും വി.സി വ്യക്തമാക്കി.

നിനിത കണിച്ചേരിയുടെ നിയമനവുമായി ബന്ധപ്പെട്ട് ആദ്യം പ്രതിഷേധം ഉയരുന്നത് വിഷയ വിദഗ്ദ്ധരുടെ ഭാഗത്തുനിന്നാണ്. ഇതുമായി ബന്ധപ്പെട്ട് രേഖാമൂലമുള്ള പരാതി വിഷയ വിദഗ്ദ്ധര്‍ സര്‍വ്വകലാശാലയ്ക്കും ഗവര്‍ണര്‍ക്കും നല്‍കിയിരുന്നു. ഇതിലൊരാളായ കോഴിക്കോട് സര്‍വ്വകലാശാലയിലെ ഡോ. പവിത്രനാണ് പിന്മാറിയിരിക്കുന്നത്. വിഷയ വിദഗദ്ധരുടെ മാര്‍ക്ക് മാത്രം അടിസ്ഥാനമാക്കിയാണ് റാങ്ക് ലിസ്റ്റ് എന്നാണ് താന്‍ കരുതിയതെന്നും അതിനാല്‍ തെറ്റിദ്ധാരണമ മൂലമാണ് പരാതി നല്‍കിയതെന്നുമാണ് പവിത്രന്‍ വി.സിക്ക് അയച്ച ഈ മെയിലില്‍ വ്യക്തമാക്കിയത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.