ബിജെപി നേതാക്കൾക്ക് ഇവിടേക്ക് പ്രവേശനമില്ല, അതിക്രമിച്ചു കടന്നാൽ കാൽ തല്ലിയൊടിക്കും: യുപിയിലെ ഗ്രാമങ്ങളിൽ ബിജെപിക്ക് ഊരുവിലക്ക് കല്പിച്ച് ബോർഡുകൾ ഉയരുന്നു


ലക്‌നൗ: ബിജെപി നേതാക്കൾക്ക് പ്രവേശന വിലക്കേർപ്പെടുത്തി യുപിയിലെ ഗ്രാമങ്ങളിൽ കർഷകർ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു തുടങ്ങി. ഇന്നലെ മുതൽ ആണ് ഇത്തരം ബോർഡുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയത്. വിവാദ നിയമത്തിനെതിരെ കർഷകർ നടത്തുന്ന പ്രക്ഷോഭം ഇന്ന് 91 ഒന്നാം ദിവസത്തിലേക്ക് കടന്നു.

ഇതിനിടെ കാര്‍ഷിക നിയമങ്ങള്‍ ഉടന്‍ പിന്‍വലിച്ചില്ലെങ്കില്‍ പാര്‍ലമെന്റ് വളയുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്താണ് മുന്നറിയിപ്പ് നല്‍കിയിരുന്നു. തിയതി സംയുക്ത കിസാന്‍ മോര്‍ച്ച തീരുമാനിക്കും. ഇന്ത്യ ഗേറ്റിന് സമീപത്തെ പാര്‍ക്കുകള്‍ ഉഴുത് വിത്തിറക്കുമെന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു. രാജസ്ഥാനിലെ സികറില്‍ സംഘടിപ്പിച്ച കിസാന്‍ മഹാപഞ്ചായത്തില്‍ സംസാരിക്കുകയായിരുന്നു കര്‍ഷക നേതാവ്. അതേസമയം, പ്രക്ഷോഭ കേന്ദ്രങ്ങള്‍ വേനല്‍ക്കാലത്തിനായി തയാറെടുത്ത് തുടങ്ങി. ചെറിയ കുടിവെള്ള പ്ലാന്റുകള്‍ അടക്കം സൗകര്യങ്ങളാണ് സ്ഥാപിക്കുന്നത്.

ഇതിനിടെ, ഭഗത് സിംഗിന്റെ ബന്ധുക്കള്‍ സിംഗുവിലെ സമരകേന്ദ്രം സന്ദര്‍ശിച്ചു. നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ മാര്‍ച്ച് 23 മുതല്‍ മരണം വരെ നിരാഹാരം തുടങ്ങുമെന്ന് അറിയിച്ചു. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഒരു കര്‍ഷകന്‍ കൂടി മരിച്ചതോടെ ആകെ മരണം 250 ആയെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ വ്യക്തമാക്കി.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.