“പാലങ്ങളോട് വിട, ഇനി കുഴിക്കൽ മാത്രം”: ഇ ശ്രീധരനെ പരിഹസിച്ച് പ്രമുഖ എഴുത്തുകാരൻ എന്‍.എസ് മാധവൻ


തിരുവനന്തപുരം: ബി.ജെ.പിയില്‍ ചേരാനുള്ള മെട്രോമാൻ ഇ. ശ്രീധരന്റെ തീരുമാനത്തെ പരിഹസിച്ച് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. “ഇ ശ്രീധരൻ പാലങ്ങൾ നിർമ്മിക്കുകയും തുരങ്കങ്ങൾ കുഴിക്കുകയും ചെയ്‌തു. പാലങ്ങളോട് വിട, ഇനി കുഴിക്കൽ മാത്രം.” എന്ന് എന്‍.എസ് മാധവന്‍ ട്വീറ്റ് ചെയ്തു.

ഡി.എം.ആര്‍.സി ചെയര്‍മാന്‍ ഇ. ശ്രീധരൻ ബിജെപിയിൽ ചേരുമെന്ന് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനാണ് അറിയിച്ചത്. മത്സരിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. വരുംദിവസങ്ങളിൽ പ്രശസ്തരായ നിരവധി ആളുകൾ ബിജെപിയിൽ ചേരുകയും തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്യുമെന്നും സുരേന്ദ്രൻ കൂട്ടിചേർത്തു.
കേരളത്തിന്‌ നീതി ഉറപ്പാക്കാൻ ബിജെപി വന്നാലേ കഴിയൂ എന്ന് ഇ ശ്രീധരനും പ്രതികരിച്ചു. അനുഭവത്തിന്റെ വെളിച്ചത്തിലാണ് ബിജെപിയിൽ അംഗത്വമെടുക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഗവർണർ പദവി താത്പര്യമില്ലെന്നും മത്സരിക്കാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം ഏതാണ് എന്ന് ബിജെപി തീരുമാനിക്കും. ചുമതല ഏൽപ്പിച്ചാൽ തീർച്ചയായും ചെയ്യും. കേരളത്തിൽ തനിക്ക് സൽപ്പേരുണ്ടെന്നും ഇങ്ങനെ ഒരാൾ ബിജെപിയിൽ ചേർന്ന് പ്രവർത്തിച്ചാൽ കൂടുതൽ പേര് പാർട്ടിയിലേക്ക് വരുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.