ഭാര്യയേയും കൈക്കുഞ്ഞുങ്ങളേയും ഉപേക്ഷിച്ച്‌ ഭർതൃമതിയായ വീട്ടമ്മക്കൊപ്പം ഒളിച്ചോടി; മലപ്പുറത്ത് ട്രാവൽ ഏജൻസി ഉടമയായ യുവാവ് അറസ്റ്റിൽ


മലപ്പുറം; ഭാര്യയേയും രണ്ട് പെണ്‍മക്കളേയും ഉപേക്ഷിച്ച് ഭർതൃമതിയായ മറ്റൊരു സ്ത്രീക്കൊപ്പം നാടുവിട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുന്നക്കാവ് പാറയ്‌ക്കല്‍മുക്ക് വാക്കയില്‍ത്തൊടി വീട്ടില്‍ അബ്ദുല്‍ വാഹിദ്(32) ആണ് അറസ്റ്റിലായത്. ഭാര്യയുടെ പരാതിയിലാണ് നടപടി.

2008 ല്‍ വിവാഹിതനായ ഇയാള്‍ക്ക് രണ്ടരയും ഒന്നേകാല്‍ വയസ്സുമുള്ള 2 പെണ്‍മക്കളുണ്ട്. ഇവരെ ഉപേക്ഷിച്ചുകൊണ്ടാണ് 3 മക്കളുടെ മാതാവായ യുവതിയുമായി ഇയാള്‍ ബന്ധമുണ്ടാക്കിയത്. തുടര്‍ന്ന് ഇവര്‍ക്കൊപ്പം യുവാവ് നാടുവിടുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു. പെരിന്തല്‍മണ്ണയിലും ചെറുകരയിലും സ്വന്തമായി ട്രാവല്‍സ് നടത്തുകയാണ് ഇയാല്‍. നാടുവിട്ടുപോയ ഇയാള്‍ ട്രാവല്‍സിലെത്തിയപ്പോള്‍ രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.