സമസ്ത മുശാവറ അംഗം ഒ.ടി. മൂസ മുസ്ലിയാർ അന്തരിച്ചു


മലപ്പുറം: പ്രമുഖ സുന്നീ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ അംഗവുമായ ഒ.ടി. മൂസ മുസ്ലിയാർ മുടിക്കോട് (74)അന്തരിച്ചു. സമസ്ത ഏറനാട് താലൂക്ക് പ്രസിഡന്റാണ്. നേരത്തെ ജനറൽ സെകട്ടറിയും ജില്ലാ മുശാവ അംഗവുമായി . 2018 മുതൽ കേന്ദ്ര മുശാവറ അംഗമാണ്. മുടിക്കോട് മഹല്ല് പ്രസിഡന്റ്, സെക്രട്ടറി എന്നീ പദവികളിൽ സേവനം ചെയ്തു. പാണ്ടിക്കാട് ഹിമായ്യത്തു സുന്നിയ്യ, ദാറുൽ ഇർഫാൻ കൊളേജ്, അൽ ഫാറൂഖ് ശരീഅത്ത് കോളെജ് എന്നിവയുടെ ജനറൽ സെക്രട്ടറിയാണ്.

പാണ്ടിക്കാടിനടുത്ത് പന്തല്ലൂർ മുടിക്കോട് സ്വദേശിയായ മൂസ മുസ്ലിയാർ ദീർഘകാലമായി ദർസ് രംഗത്ത് സജീവമാണ്. നിരവധി ശിഷ്യൻമാരുണ്ട്.മലപ്പുറം ജില്ലയിൽ സമസ്തയുടെ നേതൃനിരയിലെ മികച്ച സംഘാടകനാണ് ഒ.ടി. മുസ മൂസ മുസ്ലിയാർ. ഇന്നലെ രാത്രി രണ്ട് മണിയോടെ സ്വവസതിയിൽ വെച്ചായിരുന്നു നിര്യാണം. ജനാസ നിസ്കാരം വീട്ടിൽ വെച്ച് തവണകളായി നടന്നു വരുന്നു. ഖബറടക്കം ഇന്ന് വൈകീട്ട് മൂന്നിന് മുടിക്കോട് ജുമാ മസ്ജിദിൽ നടക്കും.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.