ആർജ്ജവമുണ്ടെങ്കിൽ പൊന്നാനിയിൽ വന്നു മത്സരിക്കട്ടെ; രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച്- സ്പീക്കർ പി ശ്രീരാമകൃഷ്ണൻ


മലപ്പുറം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. പൊന്നാനിയിൽ എത്തിയിട്ട് അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് രാഷ്ട്രീയ പ്രരിതമാണ്. ആർജവമുണ്ടെങ്കിൽ രമേശ് ചെന്നിത്തല പൊന്നാനിയിൽ മത്സരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ആര്‍ജവമുണ്ടെങ്കില്‍ രമേശ് ചെന്നിത്തല പൊന്നാനിയില്‍ മല്‍സരിക്കണം. ചെന്നിത്തലയ്‌ക്കെതിരെ താന്‍ ഒളിമറയുദ്ധം നടത്തിയിട്ടില്ല. സ്പീക്കര്‍ പദവി ദൗര്‍ബല്യമായി കരുതരുത്. നിയമസഭയില്‍ ചോദിച്ച കാര്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കിയിട്ടുണ്ട്. ആയുധം ഇല്ലാത്ത ആളിന്റെ അടുത്ത് ആയുധവുമായി പോരാടാന്‍ വരുന്ന പോലുള്ള പെരുമാറ്റമാണ് ചെന്നിത്തലയുടേതെന്നും ശ്രീരാമകൃഷ്ണന്‍ കുറ്റപ്പെടുത്തി.

ചെന്നിത്തലയ്ക്ക് സ്ഥലജല വിഭ്രാന്തിയെന്നും ശ്രീരാമകൃഷ്ണന്‍ വിമര്‍ശിച്ചു.പൊന്നാനിയില്‍ വന്ന് ചെന്നിത്തല തനിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. രമേശ് ചെന്നിത്തല പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.