ആശങ്ക ഉയർത്തി സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി; രോഗബാധ സ്ഥിരീകരിച്ചത് കോട്ടയം ജില്ലയിൽ


കോട്ടയം: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി. കോട്ടയം ജില്ലയിലാണ് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചത്. വൈക്കം വെച്ചൂരില്‍ ഡിസംബര്‍ മുതല്‍ കൂട്ടത്തോടെ താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലമാണെന്നാണ് സ്ഥിരീകരണം.

വെച്ചൂര്‍ നാലാം വാര്‍ഡില്‍ തോട്ടുവേലിച്ചിറ ഹംസ, റിയാസ് എന്നീ കര്‍ഷകരുടെ താറാവുകള്‍ക്കാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. നൂറുകണക്കിന് പക്ഷികളാണ് ഇവിടെ ചത്തത്. കഴിഞ്ഞ മാസം 16 ന് ഭോപ്പാല്‍ ലാബിലേക്ക് അയച്ച സാമ്പിളിലിലാണ് പക്ഷിപ്പനിയെന്ന സ്ഥിരീകരണം വന്നത്. ഇതിനോടകം പതിനായിരത്തിലേറെ താറാവുകളാണ് ഇരു കര്‍ഷകര്‍ക്കും നഷ്ടമായത്. പക്ഷിപ്പനി നിയന്ത്രണത്തിന്റെ ഭാഗമായി ശേഷിക്കുന്ന ആറായിരത്തിലേറെ താറാവുകളെയും കൊന്നൊടുക്കി.

ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മറ്റ് രണ്ട് കര്‍ഷകരുടെ താറാക്കൂട്ടങ്ങളെയും നശിപ്പിക്കാനാണ് തീരുമാനം. നിശ്ചിത പരിധിയിലുള്ള മറ്റു വളര്‍ത്തു പക്ഷികളെയും നശിപ്പിക്കും.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.