മികച്ച ത്രിതല പഞ്ചായത്തുകൾക്കുള്ള സ്വരാജ് മഹാത്മ പുരസ്‌കാരം പ്രഖ്യാപിച്ചു


തിരുവനന്തപുരം: 2019-20 വര്‍ഷത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ത്രിതല പഞ്ചായത്തുകളെ തിരഞ്ഞെടുത്തു. ഈ വര്‍ഷത്തെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് മഹാത്മ ട്രോഫി കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിന്. 25 ലക്ഷം രൂപയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവുമാണ് ലഭിക്കുക. രണ്ടാം സ്ഥാനം പാലക്കാട് ജില്ലയിലെ വെള്ളിനേഴിയും മൂന്നാം സ്ഥാനം കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയും കരസ്ഥമാക്കി.

വെള്ളിനേഴി ഗ്രാമപഞ്ചായത്തിന് 20 ലക്ഷം രൂപയും സ്വരാജ് മഹാത്മ ട്രോഫിയും ചേമഞ്ചേരി ഗ്രമപഞ്ചായത്തിന് 15 ലക്ഷം രൂപയും സ്വരാജ് മഹാത്മ ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും. ഏറ്റവും മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള പുരസ്‌കാരം കൊല്ലം ജില്ലയിലെ മുഖത്തല ബ്ലോക്ക് പഞ്ചായത്ത് കരസ്ഥമാക്കി. രണ്ടാം സ്ഥാനം തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിനും മൂന്നാം സ്ഥാനം മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ് പഞ്ചായത്തിനുമാണ്.

സംസ്ഥാന തലത്തില്‍ ഒന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് യഥാക്രമം 25 ലക്ഷം, 20 ലക്ഷം, 15 ലക്ഷം രൂപയും സ്വരാജ് മഹാത്മ ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും. സംസ്ഥാനതലത്തില്‍ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത് തിരുവനന്തപുരം ജില്ലാപഞ്ചായത്താണ്. രണ്ടാം സ്ഥാനം കൊല്ലവും മൂന്നാം സ്ഥാനം കണ്ണൂരും കരസ്ഥമാക്കി.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.