പൂഞ്ഞാറിൽ തന്നെ മത്സരിക്കും; ആര്‍ക്കും തന്നെ പിന്തുണയ്ക്കാം; യു.ഡി.എഫ് വഞ്ചകര്‍, ലീഗ് ജിഹാദികളുടെ പിടിയിലെന്ന്- പി.സി ജോര്‍ജ്


ഈരാറ്റുപേട്ട: പി.സി ജോര്‍ജ് എം.എല്‍.എ പൂഞ്ഞാറില്‍ നിന്നും ഇക്കുറിയും ജനവിധി തേടും് കേരള ജനപക്ഷം സെക്യുലറിന്റെ പാര്‍ട്ടിയുടെ പേരിലാണ് മത്സരിക്കുന്നതെന്നും ചുവരെഴുത്തുകള്‍ ആരംഭിച്ചതായൂം ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അടുത്ത മാസം മൂന്നിന് കോട്ടയത്ത് ചേരുന്ന പാര്‍ട്ടി ഉന്നതാധികാര സമിതിയില്‍ മറ്റ് സ്ഥാനാര്‍ത്ഥികളും മണ്ഡലങ്ങളും പ്രഖ്യാപിക്കും. സംസ്ഥാനത്ത് ആദ്യമായി സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നത് ജോര്‍ജാണ്.

ആര് പിന്തുണച്ചാലും സ്വീകരിക്കും. അതില്‍ കോണ്‍ഗ്രസെന്നോ സി.പിഎമ്മം എന്നോ എന്‍.ഡി.എ എന്നോ വ്യത്യാസമില്ല. ട്വന്റി20 മുന്നണിയുടെ പ്രവര്‍ത്തനം എല്ലാ മണ്ഡലത്തിലും വ്യാപിപ്പിക്കണമെന്നാണ് തന്റെ ആഗ്രഹം. രാഷ്ട്രീയത്തില്‍ മുന്‍നിരയില്‍ എത്താന്‍ കഴിയാത്ത വലിയൊരു വിഭാഗം ജനങ്ങളുണ്ട്. അവര്‍ക്ക് പിന്തുണ നല്‍കും.

യു.ഡി.എഫ് ജിഹാദികളുടെ പിടിയിലാണ്. ജിഹാദികള്‍ പിന്തുണ നല്‍കുന്ന യു.ഡി.എഫുമായി ഒരു ബന്ധവുമില്ല. മുസ്ലീം ലീഗില്‍ ജിഹാദികള്‍ പിടിമുറുക്കിയിരിക്കുന്നു. യു.ഡി.എഫ് വഞ്ചകരാണ്. തന്നെ കാഞ്ഞിരപ്പള്ളിയില്‍ സ്വതന്ത്രനായി നിര്‍ത്താനാണ് യു.ഡി.എഫ് ആലോചിക്കുന്നത്. അതിന് യു.ഡി.എഫിന്റെ ഔദാര്യം തനിക്ക് ആവശ്യമില്ല.

എല്‍.ഡി.എഫുമായി താന്‍ ചര്‍ച്ച നടത്തിയിട്ടില്ല. പിണറായി വിജയനെ വ്യക്തിപരമായി എതിര്‍ക്കുന്നയാളാണ്. താന്‍ വിഎസ് പക്ഷക്കാരനുമായതിനാല്‍ പിണറായിക്ക് തന്നെ താല്‍പര്യമുണ്ടാവില്ല. പിണറായി വിജയന്റെ കഴിവുകളെ തള്ളിപ്പറയാന്‍ കഴിയില്ല. പൂഞ്ഞാറില്‍ എല്ലാ കക്ഷി നേതാക്കളുമായി താന്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും ആര്‍ക്കും തന്നെ പിന്തുണയ്ക്കാമെന്നും ജോര്‍ജ് പറഞ്ഞു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.