ഇന്ധനവില കൂട്ടുന്നത് നിരത്തിലെ വാഹനാധിക്യം കുറയ്ക്കാന്‍; വിചിത്ര വാദവുമായി മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി, മോഡിക്ക് പ്രശംസ


ഭോപ്പാല്‍: ലിറ്ററിന് നൂറ് കടന്ന ഇന്ധനവില വര്‍ദ്ധനവില്‍ പ്രധാനമന്ത്രി മോഡിയെ അഭിനന്ദിച്ച് മധ്യപ്രദേശ് മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ്. ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്ന വില വര്‍ദ്ധനവില്‍ ജന ജീവിതം താറുമാറായിരിക്കുന്നു. അതില്‍ നിന്നും വ്യത്യസ്തമായി കാര്യങ്ങളെ നോക്കികാണുകയാണ് വിശ്വാസ്.

'വാഹനങ്ങള്‍ കൂടുതല്‍ നിരത്തില്‍ ഇറക്കുന്നത് നിയന്ത്രിക്കാനാണ് ഇന്ധനവില വര്‍ദ്ധനവ് കൊണ്ട് മോഡി ശ്രമിക്കുന്നത്. വിതരണവും ആവശ്യകതയും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. ആവശ്യകത കുറയുമ്പോള്‍ വിതരണവും കുറയും. അപ്പോള്‍ കുറഞ്ഞ വിലയില്‍ പെട്രോള്‍ ലഭ്യമാകും. കൂടാതെ ഇലക്ട്രിക്ക് , സൗരോര്‍ജ്ജ വാഹനങ്ങളുടെ ഉപയോഗം പ്രാത്സാഹിപ്പിക്കുക എന്നൊരു ലക്ഷ്യം കൂടി ഇതില്‍ കാണുന്നുണ്ടെന്നും വിശ്വാസ് പറഞ്ഞു. പെട്രോളിന്റെ വില നൂറ് കടന്ന മധ്യപ്രദേശില്‍ സംസ്ഥാന നികുതി എടുത്തുകളയുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനുള്ള മറുപടിയായിരുന്നു മോദി പുകഴ്ത്തല്‍. പെട്രോളിനും ഡീസലിനും ഏറ്റവും അധികം നികുതി ചുമത്തുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്.

ഇന്ധനവില വര്‍ദ്ധനവ് സംസ്ഥാനത്തെ എല്ലാ വ്യാപാരമേഖലയേയും ബാധിക്കും. രാജ്യത്തിന്റെ പല സംസ്ഥാനങ്ങളിലും ഇന്ധനവില വര്‍ദ്ധനവ് നടക്കുന്നുണ്ട്. കേരളത്തില്‍ തുടര്‍ച്ചയായി പന്ത്രണ്ടാം ദിവസവും അത് തുടരുന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.