ശബരിമല; നവോത്ഥാന നായകന്റെ വേഷം അഴിച്ചുവെച്ചോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം; ചെന്നിത്തല


തൃശ്ശൂര്‍: ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സുപ്രീംകോടതിയില്‍ പുതിയ സത്യവാങ്മൂലം കൊടുക്കുമോ ഇല്ലയോ എന്ന് പറയേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരിമലയില്‍ നിലപാട് തിരുത്തുമോയെന്നും നവോത്ഥാന നായകന്റെ മേലങ്കി അഴിച്ചുവച്ചോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

ശബരിമലയെ യുഡിഎഫ് തിരഞ്ഞെടുപ്പ് വിഷയമായി മാത്രം കണ്ടിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റും വ്യക്തമാക്കി. എം.എ.ബേബി റോഡ് വക്കത്തിരുന്ന് പറയുന്നത് കാര്യമാക്കേണ്ടന്ന് പറഞ്ഞ ബിെജപി സംസ്ഥാന അധ്യക്ഷന്‍ മുഖ്യമന്ത്രിയാണ് നിലപാട് പറയേണ്ടതെന്നു ചൂണ്ടിക്കാട്ടി. കേരളത്തിലെ വിശ്വാസ സമൂഹത്തിന്റെ ആവശ്യമാണ് ശബരിമല വിഷയം. എന്നാല്‍ അതിനെ നിസ്സാരവല്‍ക്കരിക്കാനാണ് സിപിഎം ആദ്യം ശ്രമിച്ചത്. നിവൃത്തിയില്ലെന്ന് കണ്ടപ്പോഴാണ് ഇപ്പോള്‍ സിപിഎം ചുവടുമാറ്റിയതെന്നും ചെന്നിത്തല പറഞ്ഞു.

ശബരിമലയില്‍ ചെയ്തതെല്ലാം തെറ്റായി പോയെന്നും ഞങ്ങള്‍ അത് തിരുത്തുമെന്നും ഞങ്ങള്‍ സുപ്രീംകോടതി വിധിയെ അംഗീകരിക്കുന്നില്ലെന്നും പറഞ്ഞ് മുഖ്യമന്ത്രി ഒരു പുതിയ സത്യവാങ്മൂലം നല്‍കുകയാണെങ്കില്‍ ശരിയാണ്. അങ്ങനെ ഒരു സത്യവാങ്മൂലം കൊടുക്കുമോ ഇല്ലയോ എന്ന് പറയേണ്ടത് മുഖ്യമന്ത്രിയാണ്. രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.