തിരുവനന്തപുരം: ചെത്തുകാരന്റെ മകന് ആണെന്ന് പറയുന്നത് അഭിമാനമുള്ള കാര്യമാണെന്നും അത് താന്‍ നേരത്തെ പറഞ്ഞിട്ടുള്ളതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്. കോണ്‍ഗ്രസ് എംപി കെ സുധാകരന് തനിക്കെതിരെ നടത്തിയ ജാതീയ പ്രസ്താവനയയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സുധാകരന് തന്നെ ആക്ഷേപിച്ചതായി കരുതുന്നില്ലെന്നും പരാമര്‍ശത്തില്‍ അപമാനമോ ജാള്യതയോ തോന്നുന്നില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. തന്റെ അച്ഛനും സഹോദരനും ചെത്തുതൊഴിലാളികള് തന്നെയായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.