ഇടുക്കിയിൽ പ്ലസ്ടു വിദ്യാര്‍ഥിനി കുത്തേറ്റുമരിച്ച സംഭവം; മരിക്കുന്നതിന് തൊട്ടു മുൻപുള്ള സിസിടിവി ദൃശ്യം പുറത്ത്


ഇടുക്കി: പള്ളിവാസല്‍ പവര്‍ഹൗസ് ഭാഗത്ത് പ്ലസ് ടു വിദ്യാര്‍ഥിനി കുത്തേറ്റു മരിച്ച സംഭവത്തില്‍ കുടുതല്‍ തെളിവുകള്‍ പുറത്ത്. പ്രതിയെന്ന് സംശയിക്കുന്ന ബന്ധുവിനൊപ്പം പെണ്‍കുട്ടി നടന്നുപോകുന്ന സിസിടിവി ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. ബന്ധുവായ അനു എന്നയാള്‍ക്കൊപ്പം കൊല്ലപ്പെട്ട രേഷ്മ (17) പവര്‍ഹൗസ് ഭാഗത്തേക്ക് നടക്കുന്നതാണ് സമീപത്തുള്ള റിസോര്‍ട്ടില്‍ സ്ഥാപിച്ച സിസിടിവി ദൃശ്യത്തിലുള്ളത്.


രേഷ്മയുടെ പിതാവിന്റെ രണ്ടാനമ്മയുടെ മകനാണ് അനു. ബൈസണ്‍വാലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് കൊല്ലപ്പെട്ട രേഷ്മ. സ്‌കൂള്‍ സ്മയം കഴിഞ്ഞിട്ടും രേഷ്മ വീട്ടിലെത്താതെ വന്നതോടെയാണ് മാതാപിതാക്കള്‍ വെള്ളത്തൂവല്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. നെഞ്ചില്‍ കുത്തേറ്റ നിലയിലാണ് രേഷ്മയുടെ മൃതദേഹം കുറ്റിക്കാട്ടില്‍ കണ്ടെത്തിയത്.

സംഭവത്തിനു ശേഷം അനു ഒളിവില്‍ പോയതോടെയാണ് ഇയാള്‍ക്കെതിരെ അന്വേഷണം തിരിഞ്ഞത്. വൈകിട്ട് 44.5 ഓടെയാണ് ഇയാള്‍ക്കൊപ്പം പെണ്‍കുട്ടി നടന്നുപോകുന്ന ദൃശ്യമുള്ളത്. കുടുംബക്കാര്‍ തമ്മില്‍ എന്തെങ്കിലും പ്രശ്‌നമുള്ളതായി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നില്ല.

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന രേഷ്മയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റുമോര്‍ട്ടം ചെയ്യും. എന്നാല്‍ ആന്റിജന്‍ ടെസ്റ്റില്‍ കോവിഡ് പോസിറ്റീവ് ആണെന്ന് തെളിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക