'നിങ്ങൾക്കിവിടെ ഇടമില്ല, പോ മോനേ മോദി, ഗോ ബാക്ക് മോദി'; മലയാളികളും തമിഴരും ഒരേ സ്വരത്തിൽ; ട്വിറ്ററില്‍ തരംഗമായി ഹാഷ് ടാഗുകൾ


കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തമിഴ്നാട്, കേരള സന്ദര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗായി ഹാഷ് ടാഗുകള്‍. 'പോ മോനേ മോദി, ഗോ ബാക്ക് മോദി' എന്നീ ഹാഷ് ടാഗുകളാണ് ട്വിറ്ററില്‍ ട്രെന്‍ഡിംഗായിരിക്കുന്നത്. മോദിയുടെ സന്ദര്‍ശനത്തിനെതിരായാണ് ഇരു സംസ്ഥാനങ്ങളും പ്രതിഷേധം കടുപ്പിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിന്‍റെ ഭാഗമായാണ് മോദി കേരളം സന്ദര്‍ശിക്കുന്നത്.

പശ്ചിമഘട്ടം കൊണ്ട്​ വേർതിരിക്കപ്പെട്ടുവെങ്കിലും മോദിക്കെതിരായ പ്രതിഷേധത്തിൽ ഒറ്റക്കെട്ടായി നില്‍ക്കുമെന്നാണ് ഒരു ട്വീറ്റ്. ​ എത്ര തവണ ചെന്നൈയില്‍ വന്നാലും ചെന്നൈ നിങ്ങളെ സ്വീകരിക്കാന്‍ പോകുന്നില്ലെന്നാണ് മറ്റൊരു ട്വിറ്റര്‍ ഉപയോക്താവ് ട്വീറ്റ് ചെയ്തിരിക്കുന്നത്. പെരിയാറിന്‍റെ മണ്ണില്‍ നിങ്ങളുടെ ഫാസിസ്റ്റ്, ഇസ്ലാമോഫോബിക്, വര്‍ഗീയ, കര്‍ഷക വിരുദ്ധ, സ്ത്രീ വിരുദ്ധ, ന്യൂനപക്ഷ വിരുദ്ധ സാന്നിധ്യം ആവശ്യമില്ല എന്ന് മറ്റൊരു ഉപയോക്താവും ട്വീറ്റ് ചെയ്തിട്ടുണ്ട്. ബീഫ് കഴിക്കുന്ന ഫോട്ടോകളും കര്‍ഷകരെ പിന്തുണച്ചും നോട്ട് നിരോധനത്തിനെതിരെയും തമിഴ്നാട്ടിലെ തൂത്തുക്കുടി സമരക്കാര്‍ക്കെതിരെ വെടിവെക്കുന്ന ദൃശ്യങ്ങള്‍ സഹിതമാണ് ട്വിറ്ററില്‍ പ്രതിഷേധം ആഞ്ഞടിക്കുന്നത്.

1 Comments

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.