ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ അഭിഭാഷകൻ അറസ്റ്റിൽ. ആലപ്പുഴ ബാറിലെ അഭിഭാഷകൻ ഉമ ശങ്കറിനെ(54)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. മങ്കൊമ്പ് സ്വദേശിയായ ഇയാൾ മൂന്ന് വർഷമായി ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം മൂന്നുമാസമായി ഒളിവിലായിരുന്ന ഇയാളെ തമിഴ്നാട്ടിലെ ദിണ്ടിഗൽ നിന്നാണ് പിടികൂടിയത്.