പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി; കറുത്ത ബലൂണുമേന്തി പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ


കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. വിമാനം നാവികസേനാ സ്ഥാനത്തേക്ക് വന്നു കൊണ്ടിരിക്കുകയാണ്. ബിപിസിഎല്ലിന്റെ പുതിയ പെട്രോ കെമിക്കൽ പ്ലാന്റ് രാജ്യത്തിനു സമർപ്പിക്കുന്നതുൾപ്പെടെ അഞ്ച് ഔദ്യോഗിക പരിപാടികളാണ് പ്രധാനമന്ത്രിക്കുള്ളത്. ബിജെപി കോർകമ്മിറ്റി യോഗത്തിലും നരേന്ദ്രമോദി പങ്കെടുക്കും.

6000 കോടി ചെലവിട്ട് കൊച്ചി റിഫൈനറിയിൽ നടപ്പാക്കുന്ന പ്രൊപ്പലീൻ ഡെറിവേറ്റീവ്‌സ പെട്രോകെമിക്കൽ പ്രോജക്ട്, എറണാകുളം വാർഫിൽ 25.72 കോടി ചെലവിൽ കൊച്ചി തുറമുഖ ട്രസ്റ്റ് നിർമിച്ച അന്താരാഷ്ട്ര ക്രൂസ് ടെർമിനൽ, ഷിപ്‌യാർഡ് പരിശീലന കേന്ദ്രമായ വിജ്ഞാൻ സാഗർ കാമ്പസിലെ പുതിയ മന്ദിരം, കൊച്ചി തുറമുഖത്ത് നവീകരിച്ച കോൾ ബെർത്ത് എന്നിവയുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രിക്ക് നിശ്ചയിച്ചിരിക്കുന്ന പരിപാടികൾ.

പ്രധാനമന്ത്രിയുടെ സൗകര്യവും കൊവിഡ് മാനദണ്ഡങ്ങളും കണക്കിലെടുത്ത് റിഫൈനറി പരിസരത്ത് ഒരുക്കുന്ന ഒറ്റ ചടങ്ങിലാകും എല്ലാ പദ്ധതികളുടെയും ഉദ്ഘാടനം.


എന്നാൽ കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരേ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ. കേന്ദ്ര നയങ്ങള്‍ക്കെതിരേ കറുത്ത ബലൂണുമായാണ് ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധം.

പ്രധാനമന്ത്രി ബിപിസിഎല്ലിലേക്ക് പോകുന്ന ഇരുമ്പനം സിഗ്നലിലാണ് പ്രതിഷേധം നിശ്ചയിച്ചുരുന്നത്. എന്നാല്‍ എസ്.പി.ജിയുടെ നിര്‍ദേശം കണക്കിലെടുത്ത് ഹില്‍ പാലസിന് മുന്നിലേക്ക് മാറ്റി. 500 ഓളം കറുത്ത ബലൂണുകളാണ് ഇതിന്റെ ഭാഗമായി എത്തിച്ചിരിക്കുന്നത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.