“കർഷകരെ രാജ്യദ്രോഹികൾ എന്ന് വിളിക്കുന്ന സർക്കാരാണ് യഥാർത്ഥ രാജ്യദ്രോഹികൾ”; കാർഷിക നിയമം കോൺഗ്രസ് ചവറ്റുകുട്ടയിലെറിയുമെന്ന്- പ്രിയങ്ക ഗാന്ധി


ലക്‌നൗ: കോൺഗ്രസ്​ വീണ്ടും അധികാരത്തിലെത്തിയാൽ കർഷകരെ ദ്രോഹിക്കുന്ന കൃഷി നിയമം ചവറ്റുകൊട്ടയിലെറിയുമെന്ന്​ കോൺഗ്രസ്​ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉത്തർപ്രദേശിലെ സഹാറൻപൂരിൽ കോൺഗ്രസ്​ സംഘടിപ്പിച്ച കർഷകരുടെ മഹാപഞ്ചായത്തിലാണ് പ്രിയങ്കയുടെ വിമർശനം. ”ജയ്​ ജവാൻ, ജയ്​ കിസാൻ” എന്ന മു​ദ്രാവാക്യമുയർത്തി 10 ദിവസം പ്രചാരണം നടത്തുന്നതിന്‍റെ ഭാഗമായിരുന്നു പരിപാടി.

‘സർക്കാർ കർഷകരെ ദേശവിരുദ്ധർ എന്നു വിളിക്കുകയാണ്. പക്ഷേ, അങ്ങനെ വിളിക്കുന്നവരാണ് യഥാർത്ഥ ദേശവിരുദ്ധർ. അവർ കർഷകരെ പ്രക്ഷോഭകരെന്നും ഭീകരരെന്നും വിളിക്കുന്നു. പക്ഷേ, കർഷകഹൃദയം ഒരിക്കലും ദേശത്തിന് എതിരാവില്ല. അതു നാടിനുവേണ്ടി പണിയെടുക്കുകയാണ്. പ്രധാനമന്ത്രിക്ക് പാകിസ്ഥാനിലേക്കും ചൈനയിലേക്കും പോകാൻ സമയമുണ്ട്. പക്ഷേ, സമരം നടത്തുന്ന കർഷകരെ കാണാൻ സമയമില്ല.’ – പ്രിയങ്ക ഗാന്ധി പറഞ്ഞു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.