ഇ ശ്രീധരന് പിന്നാലെ പി.ടി ഉഷയും ബി.ജെ.പിയിലേക്കെന്ന് സൂചന; കെ സുരേന്ദ്രന്റെ വിജയയാത്രയിൽ പാർട്ടിയിൽ ചേരുമെന്ന് റിപ്പോർട്ട്


കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കൂടുതൽ ആളുകൾ ബി.ജെ.പിയിലേക്ക്. കായികതാരം പി.ടി ഉഷ പാർട്ടി അം​ഗത്വമെടുക്കുമെന്ന് റിപ്പോർട്ട്.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയിൽ പി.ടി ഉഷ അംഗത്വമെടുക്കുമെന്നാണ് റിപ്പോർട്ട്. ബിജെപിയുടെ സംസ്ഥാന നേതാവിനെ ഉദ്ധരിച്ച് ദി ക്യൂവാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പൊതുസമ്മതരായവരെ പാര്‍ട്ടിയിലെത്തിച്ച് തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാണ് നീക്കമെന്നും കൂടുതൽ പേർ പാർട്ടിയിലേക്കെത്തുമെന്നും അദ്ദേഹം പറയുന്നു. നേരത്തെ മെട്രോ മാന്‍ ഇ. ശ്രീധരന്‍ ബിജെപിയില്‍ അംഗത്വമെടുത്തിരുന്നു. കെ. സുരേന്ദ്രന്‍ നേരിട്ടെത്തിയാണ് ഇ. ശ്രീധരന്‍റെ പാര്‍ട്ടി പ്രവേശനം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

കര്‍ഷക സമരവുമായി ബന്ധപ്പെട്ട് മറ്റ് രാജ്യങ്ങളിലെ സെലിബ്രിറ്റികള്‍ വിമര്‍ശനം ഉന്നയിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാരിനെ അനുകൂലിച്ചുള്ള ക്യാമ്പെയിനില്‍ പി.ടി ഉഷയും പങ്കാളിയായിരുന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.