അസമില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സിഎഎ നടപ്പാക്കില്ലെന്ന്- രാഹുല്‍ ഗാന്ധി


ശിവസാഗര്‍: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ അസമില്‍ സിഎഎ നടപ്പാക്കില്ലെന്ന് കോണ്‍ഗ്രസ് നോതവ് രാഹുല്‍ ഗാന്ധി. അസം നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. അസം തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഹുല്‍ ആദ്യമായാണ് പൊതുറാലിയെ അഭിസംബോധന ചെയ്യുന്നത്.

'ജനങ്ങളുടെ ശബ്ദം കേള്‍ക്കുന്ന മുഖ്യമന്ത്രിയാണ് അസമിന് വേണ്ടത്. നാഗ്പുരില്‍ നിന്നോ ഡല്‍ഹില്‍ നിന്നോ നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്ന മുഖ്യമന്ത്രിയല്ല വേണ്ടത്. നിയമപരമല്ലാത്ത കുടിയേറ്റം അസമില്‍ പ്രശ്‌നമാണ്. പക്ഷെ അത് ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ അസമിന് കഴിയും. ആര്‍എസ്എസും ബിജെപിയും അസമിനെ വിഘടിക്കാന്‍ ശ്രമിക്കുന്നു. അസം വിഘടിച്ചാല്‍ പ്രധാനമന്ത്രിക്കോ കേന്ദ്ര ആഭ്യന്തര മന്ത്രിക്കോ യാതൊരു പ്രശ്‌നവുമില്ല. പക്ഷെ അസമിനെയും രാജ്യത്തെയുമാണ് ബാധിക്കുക' രാഹുല്‍ ഗാന്ധി പറഞ്ഞു.

റിമോര്‍ട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് ടിവിയെ നിയന്ത്രിക്കാം പക്ഷെ മുഖ്യമന്ത്രിയെ നിയന്ത്രിക്കരുത്. നിലവിലെ മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നത് നാഗ്പുരില്‍ നിന്നും ഡല്‍ഹിയില്‍ നിന്നുമാണ്. ഇതുപോലൊരു മുഖ്യമന്ത്രിയെയാണ് ലഭിക്കുന്നതെങ്കില്‍ അസം ജനതയ്ക്ക് യാതൊരു ഗുണവുമില്ല. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും രാജ്യത്തെ കോടീശ്വരന്മാരുടെ അടുത്ത ആളാണെന്നും രാഹുല്‍ ആരോപിച്ചു. 'ഹം ദോ ഹമാരെ ദൊ, അസം കേലിയെ ഹമാരെ ഔര്‍ ദൊ, ഔര്‍ സബ് കുച്ച് ലൂട്ട് ലോ' എന്ന പുതിയ മുദ്രവാക്യവും അസമിനായി രാഹുല്‍ ഗാന്ധി ഉയര്‍ത്തി.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.