വാളയാറിലെ അമ്മയുടെ കണ്ണീരിന് മുഖ്യമന്ത്രി കണക്ക് പറയേണ്ടിവരും: പിണറായി വിജയനെതിരെ ആഞ്ഞടിച്ച്- രമേശ് ചെന്നിത്തല


തിരുവനന്തപുരം: വാളയാറിലെ അമ്മയുടെ കണ്ണീരിന് മുഖ്യമന്ത്രി പിണറായി വിജയൻ കണക്ക് പറയേണ്ടിവരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ക്രൂരമായ പീഡനത്തിനിരകളായി കൊല്ലപ്പെട്ട പിഞ്ചു പെണ്മക്കൾക്കു നീതി തേടി തലമുണ്ഡനം ചെയ്യേണ്ടി വരുന്ന അമ്മമാരുടെ നാടാക്കി കേരളത്തെ മാറ്റിക്കൊണ്ടാണ് പിണറായി സർക്കാർ പടിയിറങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വാളയാർ പെൺകുട്ടികളുടെ കേസ് അട്ടിമറിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ ഭരണത്തിൽ നിന്ന് ഒഴിയുമ്പോളും പിണറായി സർക്കാർ തയ്യാറാകുന്നില്ല. രണ്ടു പെൺമക്കളെ നഷ്ടപ്പെട്ട ഒരു അമ്മയ്ക്ക് തെരുവുകളിൽ നിരന്തരമായ സമരത്തിലൂടെ തങ്ങൾക്ക് ലഭിക്കേണ്ട നീതിയെക്കുറിച്ച് സർക്കാരിനെ ഓർമ്മിക്കേണ്ട ഗതികേടാണ് വന്നുഭവിച്ചിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സഹനസമരങ്ങളിലൂടെയുള്ള ഈ ഓർമ്മപ്പെടുത്തലുകളൊന്നും നടപടിയെടുക്കാൻ പര്യാപ്തമല്ല എന്നു ധാർഷ്ട്യത്തോടെ പ്രഖ്യാപിച്ച് മുഖം തിരിക്കുകയാണ് സർക്കാർ ചെയ്തത്. ഇത്രയും ലജ്ജാകരമായ നടപടികൾ സ്വീകരിച്ച ജനദ്രോഹ സർക്കാർ “ഇനിയും ആത്മവിശ്വാസത്തോടെ മുന്നോട്ട്” എന്ന പിആർഡി പരസ്യമിടുന്നത് അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.