സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത് പിന്‍വാതില്‍ നിയമനമേള: സർക്കാരിനെതിരെ ആഞ്ഞടിച്ച്- ചെന്നിത്തല


മലപ്പുറം: കേരളത്തില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ മാത്രമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിന്‍വാതില്‍ നിയമന മേളയാണ് കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിയുമായി അടുത്ത കാലത്ത് സിപിഎം ഉണ്ടാക്കിയിരിക്കുന്ന തില്ലങ്കേരി മോഡല്‍ ബാന്ധവത്തിന്റെ ഭാഗമാണ് ബിജെപിയേക്കാള്‍ ശക്തമായി യുഡിഎഫിനേയും ലീഗിനേയും ആക്രമിക്കുക എന്ന നിലപാടെന്നും ചെന്നിത്തല ആരോപിച്ചു. ഒരു മതനിരപക്ഷ പാര്‍ട്ടിയും ചെയ്യാന്‍ പാടില്ലാത്ത തെറ്റായ കാര്യമാണ് സിപിഎം ചെയ്യുന്നത്.

ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള പ്രചാരണത്തിന് സാധ്യതയില്ലെന്ന് കണ്ടുകൊണ്ടാണ് പച്ചയായ വര്‍ഗീയത ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നത്. നാല് വോട്ടിന് വേണ്ടി ഏത് വര്‍ഗീയ വികാരവും ഇളക്കി വിടാന്‍ മടിയില്ലാത്ത പാര്‍ട്ടിയാണ് സിപിഎം എന്ന് ഈ പ്രചരണങ്ങള്‍ വ്യക്തമാക്കുന്നുവെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.