മൊബൈൽ വഴി പരിചയപ്പെട്ട വീട്ടമ്മയുടെ ചിത്രങ്ങള്‍ തഞ്ചത്തിൽ കൈക്കലാക്കി, കെണിയിൽ വീണതോടെ കയ്യിലുള്ള ചിത്രങ്ങൾ വിദേശത്തുള്ള ഭര്‍ത്താവിന് അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ


കല്ലമ്പലം: മൊബൈല്‍ ഫോണ്‍ വഴി പരിചയപ്പെട്ട വീട്ടമ്മയെ പീഡിപ്പിച്ചു. സംഭവത്തിൽ യുവാവ് അറസ്റ്റില്‍. പള്ളിക്കല്‍ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പകല്‍ക്കുറി കൊട്ടിയംമുക്ക് മാരംകോട് എച്ച്.കെ.മന്‍സിലില്‍ ഫിറോസ്(30)ആണ് പിടിയിലായത്.

മൊബൈൽ ഫോണ്‍ വഴി പരിചയപ്പെട്ടതു വഴി നേടിയ ചിത്രങ്ങളും മറ്റും വിദേശത്തുള്ള ഭര്‍ത്താവിന് അയച്ചുകൊടുക്കുമെന്നു ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. ഇതിനിടെ യുവതിയുടെ കയ്യിൽ നിന്നും സ്വർണവും പണവും ഉൾപ്പെടെ യുവാവ് കൈക്കലാക്കിയിരുന്നു. സഹികെട്ട് ഒടുവിൽ യുവതി പോലീസിൽ പരാതി നൽകിയതോടെ ആണ് യുവാവ് പിടിയിലായത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.