വായ്പ തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞ് വീട്ടമ്മയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവര്‍ അറസ്റ്റിൽ


വട്ടപ്പാറ: തിരുവനന്തപുരം വട്ടപ്പാറയില്‍ വായ്പ തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞ് വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. കണക്കോട് സ്വദേശി സനില്‍ദാസിനെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരത്തുള്ള ബ്യൂട്ടിപാര്‍ലറില്‍ ജോലി ചെയ്യുന്ന നെടുമങ്ങാട് സ്വദേശിയായ വീട്ടമ്മയാണ് പീഡനത്തിനിരയായത്. ജോലിസ്ഥലത്ത് നിന്നും വീട്ടിലേക്ക് പ്രതിയായ സനില്‍ദാസിന്റെ ഓട്ടോയില്‍ സഞ്ചരിച്ച സമയത്താണ് പരിചയപ്പെട്ടത്.

സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് മനസിലാക്കിയ പ്രതി കുറഞ്ഞ പലിശക്ക് വായ്പ തരപ്പെടുത്താമെന്ന് വീട്ടമ്മയെ പറഞ്ഞു വിശ്വസിപ്പിച്ചു. ഇതിനായി എംഡിയെ കാണണമെന്നാവശ്യപ്പെട്ട് വീട്ടമ്മയെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പൊലീസിന് ലഭിച്ച പരാതി.

മെഡിക്കല്‍ കോളേജിനടുത്തുള്ള ലോഡ്ജില്‍ വച്ചാണ് പീഡിപ്പിച്ചതെന്നും ഇവര്‍ പോലീസിന് മൊഴി നല്‍കി. ഒളിവിലായിരുന്ന പ്രതിയെ ഞായറാഴ്ചയാണ് നെടുമങ്ങാട് പൊലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.