വീട്ടുകാരുമായി പിണങ്ങി വീടുവിട്ടിറങ്ങിയ കോഴിക്കോട് സ്വദേശിയായ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ താമസ സൗകര്യം ഒരുക്കി നൽകാമെന്ന് പറഞ്ഞു ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ചു; കണ്ണൂരിൽ സ്വകാര്യ ബസിലെ രണ്ടു ജീവനക്കാർ അറസ്റ്റിൽ


കോഴിക്കോട്: പയ്യോളിയില്‍ മാനസികാസ്വാസ്ഥ്യമുള്ള 26കാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ബസ് ജീവനക്കാരായ കണ്ണൂര്‍ പട്ടുവം സ്വദേശി രൂപേഷ്, കക്കാട് സ്വദേശി മിഥുന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് യുവതിയെ പയ്യോളിയിലെ വീട്ടില്‍ നിന്ന് കാണാതായത്. വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍, യുവതിയുടെ കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം
നടത്തിയെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായതോടെ സ്ഥലം കൃത്യമായി മനസ്സിലാക്കാനായില്ല.

ഇതിനിടെ ബുധനാഴ്ച രാത്രി യുവതി ഒരു ബന്ധുവിനെ വാട്‌സ് ആപ്പ് വീഡിയോ കോളില്‍ ബന്ധപ്പെട്ടു. കോള്‍ റെക്കോഡ് ചെയ്ത ബന്ധു ദൃശ്യങ്ങള്‍ പോലീസിന് കൈമാറി. ഇതില്‍ നിന്ന് യുവതി കണ്ണൂര്‍ പറശ്ശിനിക്കടവിലെ പെട്രോള്‍ പമ്പിന് സമീപമുണ്ടെന്ന് സൂചന ലഭിച്ചു.

പയ്യോളി പൊലീസ് കൈമാറിയ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ തളിപ്പറമ്പ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പറശ്ശിനിക്കടവിലെ പെട്രോള്‍ പമ്പിനടുത്ത് നിര്‍ത്തിയിട്ട ബസിനുള്ളില്‍ നിന്ന് യുവതിയെ കണ്ടെത്തി. ഈ ബസിലെ ജീവനക്കാരായ രണ്ട് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചുവെന്ന് യുവതി പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് ബസിന് സമീപത്ത് തന്നെ ഉണ്ടായിരുന്ന രൂപേഷിനേയും മിഥുനിനേയും കസ്റ്റഡിയിലെടുത്ത് പയ്യോളി പോലീസിന് കൈമാറി.

ബുധനാഴ്ച രാത്രി കണ്ണൂര്‍ ബസ്സ് സ്റ്റാന്‍ഡില്‍ എത്തിയ തന്നെ താമസം ശരിയാക്കിത്തരാമെന്ന് പറഞ്ഞ് രൂപേഷ് പറശ്ശിനിക്കടവിലെ ലോഡ്ജിലെത്തിച്ചെന്നും രൂപേഷും സുഹൃത്ത് മിഥുനും ചേര്‍ന്ന് ലോഡ്ജില്‍ വച്ച് പീഡിപ്പിച്ചെന്നും യുവതി പോലീസില്‍ മൊഴി നല്‍കി. പ്രതികളെ കോഴിക്കോട് ജില്ലാ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.