'മോദി ഇന്ത്യയെ കാർന്നു തിന്നുന്ന പുഴു'; ട്രോൾ പോസ്റ്റ് പങ്കുവച്ച നടി രേവതി സമ്പത്തിനെതിരെ സംഘപരിവാർ സൈബര്‍ ആക്രമണം


കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ കാർന്നു തിന്നുന്ന പുഴു ആണെന്ന വിമര്‍ശനവുമായി നടി രേവതി സമ്പത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രേവതി മോദിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. ഇന്ത്യയുടെ ഭൂപടത്തിന്‍റെ മാതൃകയിലുള്ള ഇല മോദിയുടെ തലയുള്ള പുഴു ഭക്ഷിക്കുന്ന ട്രോള്‍ ഫോട്ടോ പങ്കുവെച്ചാണ് താരം തന്‍റെ അഭിപ്രായം പങ്കുവെച്ചത്.

അതെ സമയം നടിയുടെ പോസ്റ്റിനെതിരെ ബി.ജെ.പി, സംഘപരിവാര്‍ അനുയായികള്‍ സൈബര്‍ ആക്രമണവുമായി രംഗത്തുവന്നു. മോദിയെ അധിക്ഷേപിച്ചു എന്നാരോപിച്ചാണ് ഇവര്‍ രേവതിക്കെതിരെ ആക്രമണം നടത്തുന്നത്. എന്നാല്‍ എന്തൊക്കെ കോലാഹലങ്ങള്‍ സൃഷ്ടിച്ചാലും കേന്ദ്ര സർക്കാരിനെ വിമർശിച്ച നിലപാടില്‍ നിന്നും ഒരടി പിന്നോട്ടില്ലെന്ന് രേവതി സമ്പത്ത് ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

രേവതി സമ്പത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പ്:

വെറുക്കുന്ന സംഘികളെ,

കേന്ദ്ര സർക്കാരിനെ വിമർശിച്ച ഒരു പോസ്റ്റിന്റെ അടിസ്ഥാനത്തിൽ നിരന്തരമായി മെസ്സഞ്ചറിലും കമന്റ് ബോക്സിലും കേസെടുക്കും, കേസെടുത്തുകൊണ്ടിരിക്കുന്നു, ഏറ്റെടുക്കാൻ പോകുന്നു, കേസെടുത്തു കഴിഞ്ഞു എന്നൊക്കെ പറഞ്ഞു മഴവെള്ളപ്പാച്ചിൽ പോലെ വരുന്നുണ്ട് മെസ്സേജുകൾ. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്നതിൽ അടുത്തിടെ ടൈംലൈനിൽ കണ്ടതിൽ വെച്ച് ഏറ്റവും ഉചിതമായി തോന്നിയ ഒരു റെപ്രസെന്റേഷൻ ആണ് ഈ ചിത്രം. നോക്കൂ നിങ്ങളോട് എനിക്ക് ആകെ ഇത്രയെ പറയാനുള്ളൂ, നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളൊക്കെ തുടർന്നുകൊണ്ടിരിക്കൂ എന്ന് മാത്രമേ പറയാനുള്ളൂ. കേന്ദ്ര സർക്കാരിനെ വിമർശിച്ചത് വീണ്ടും എണ്ണമറ്റാത്തത്രയും പ്രാവശ്യം ഞാൻ ആവർത്തിക്കുന്നു ആൻഡ് ഐ സ്റ്റാൻഡ് ബൈ ഇറ്റ്. നിലപാടിൽ നിന്ന് ഒരടി പിന്നോട്ട് ഇല്ല, അതിനിപ്പോ എന്തൊക്കെ കോലാഹലങ്ങൾ നിങ്ങൾ സൃഷ്ടിച്ചാലും ശരി.വെറുതെ മെസ്സേജ് അയച്ച് സമയം കളയാതെ ശാഖയിൽ പോയി കുത്തിത്തിരുപ്പുകൾ ആലോചിക്കൂ..

മരണം വരെ വിമർശിക്കേണ്ടതിനെ എല്ലാം വിമർശിച്ചുകൊണ്ടേ ഇരിക്കും.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.