നഗരത്തിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ചില്ല് തകർത്ത് വൻ കവർച്ച


പാലക്കാട്: പാലക്കാട് നഗരത്തിൽ കവർച്ച. നിർത്തിയിട്ടിരുന്ന കാറിന്റെ ചില്ല് തകർത്ത് ഒന്നര ലക്ഷം രൂപയും ഫോണുമാണ് കവർന്നത്. ഒറ്റപ്പാലം സ്വദേശി ആന്‍റണിയുടെ കാറിൽ നിന്നാണ് പണവും സ്വര്‍ണവും മോഷ്ടിച്ചത്.

ഇന്നലെ വൈകുന്നേരം അഞ്ചിനും ഏഴരയ്ക്കും ഇടയിലാണ് കവർച്ച നടന്നതെന്നാണ് സംശയം. കാര്‍ നിര്‍ത്തിയിട്ട ശേഷം ആന്‍റണി തുണിക്കടയിലേക്ക് പോയ സമയത്താണ് മോഷണം നടന്നതെന്നാണ് അനുമാനം. സിസിടിവി ദൃശ്യങ്ങൾ വഴി ആളെ കണ്ടെത്താൻ ശ്രമം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.