'എസ്ഡിപിഐ അല്ല പ്രശ്നം, പ്രശ്‌നം ഇസ്‌ലാമാണ്, ചോരക്ക് പകരം ചോര ഞങ്ങൾ വീഴ്ത്തും'; ആര്‍എസ്എസ് നേതാവിന്റെ കൊലവിളി പ്രസംഗം- വീഡിയോ കാണാം


ആലപ്പുഴ: ബുധനാഴ്ച രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ഇന്ന് ആലപ്പുഴയില്‍ സംഘടിപ്പിച്ച പ്രതിഷേധ പൊതുയോഗത്തിലാണ് ആര്‍എസ്എസ് നേതാവിന്റെ കൊലവിളി. ആലപ്പുഴ നഗരത്തിലെ തോണ്ടന്‍കുളരങ്ങയില്‍ ആര്‍എസ്എസ് ജില്ലാ കാര്യാലയത്തിന് സമീപം സംഘടിപ്പിച്ച പൊതുയോഗത്തിലാണ് കൊലവിളി ഉയര്‍ത്തിയത്.

വിദ്വേഷ പ്രസംഗത്തില്‍ പറയുന്നതിങ്ങനെ:

'എസ്ഡിപിഐ അല്ല, അവരല്ല തീവ്രവാദികള്‍. തീവ്രവാദികള്‍ ഇസ്‌ലാമാണ്. ഇസ്‌ലാം തീവ്രവാദത്തിന്റെ മതമാണ്. ഇസ്‌ലാം ഒറ്റപ്പെടുത്തേണ്ട മതമാണ്. ഇസ്‌ലാം വര്‍ഗീയതയുടെ മതമാണ്. ഇസ്‌ലാം ലോകത്തിന്റെ നാശത്തിനുണ്ടായ മതമാണ്. അത് പറയാന്‍ ആരും മടിക്കേണ്ട. ഇസ്ലാം ഈ ലോകത്തിന്റെ നാശത്തിന് വേണ്ടി ഉണ്ടായ മതമാണ്. അതുകൊണ്ട് എസ്ഡിപിഐ എന്ന പേര് പറഞ്ഞുകൊണ്ട് സംഘപ്രസ്ഥാനത്തെ ഇല്ലാതാക്കാനാണ് പരിശ്രമിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് സാധ്യമല്ല. ഇന്നത്തെ ഈ പ്രതിഷേധം കൊണ്ട് ഇതസ്ഥമിക്കുമെന്ന് നിങ്ങള്‍ ചിന്തിക്കരുത്. ഞങ്ങള്‍ക്ക് പോയത് നമ്മുടെ ചോരയാണ്. നമ്മുടെ സഹോദരന്റെ ചോരയ്ക്ക് ചോരകൊണ്ട് മറുപടി പറയാന്‍ തയാറാണ്.'

ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ ആലപ്പുഴ ചേര്‍ത്തലയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മുസ്‌ലിംകളുടെ കടകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ വ്യാപക ആക്രമണം നടത്തിയിരുന്നു. അക്രമികള്‍ കടകള്‍ക്ക് തീയിടുകയും വാഹനങ്ങള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. നാല് കടകളാണ് ആക്രമണത്തില്‍ നശിച്ചത്. സ്ഥലത്ത് പോലിസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്.

1 Comments

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.