വനിതാ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കരുത്; മറിച്ചു ചിന്തിച്ചാല്‍ അനന്തര ഫലം കാത്തിരുന്ന് കാണാം: ലീഗിനോട് സമസ്ത


മലപ്പുറം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് വനിതാ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തേണ്ടതില്ലെന്ന് സമസത നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍. സംവരണ തത്വം പാലിക്കാനാണ് സാധാരണ വനിനാ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതെന്നും നിയമസഭയിലേക്ക് അങ്ങനെയൊരു സാഹചര്യമില്ലെന്നും എസ്.വൈ.എസ് സെക്രട്ടറി കൂടിയായ അബ്ദുസമദ് പൂക്കോട്ടൂര്‍ മീഡിയാ വണ്ണിനോട് പറഞ്ഞു.
വനിതാ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കരുത്; മറിച്ചു ചിന്തിച്ചാല്‍ അനന്തര ഫലം കാത്തിരുന്ന് കാണാം: ലീഗിനോട് സമസ്ത

‘വനിതാ സ്ഥാനാര്‍ത്ഥകളെ സാധാരണ ഗതിയില്‍ തെരഞ്ഞെടുപ്പില്‍ നിര്‍ത്തിവരുന്നത് സംവരണതത്വം പാലിക്കുക എന്ന നിര്‍ബന്ധിത സാഹചര്യത്തിലാണ്. നിയമസഭയിലേക്ക് അങ്ങനൊരു നിര്‍ബന്ധിത സാഹചര്യം ഇല്ല. ലീഗിന് വനിതാ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ട അത്യാവശ്യമല്ല. കാരണം നമ്മുടെ സഹോദരിമാരുടെ പ്രശ്‌നം പരിഹരിക്കാന്‍ തീര്‍ച്ചയായും നമുക്ക് സാധ്യമാകുന്നുണ്ട്. സ്ത്രീകള്‍ക്ക് ഇസ് ലാം മുന്തിയ പരിഗണന നല്‍കിയിട്ടുണ്ട്. അവര്‍ക്ക് സ്ഥാനങ്ങളും നല്‍കിയിട്ടുണ്ട്,’ അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പിനകത്ത് ഒരു കുടുംബിനിയായ ആള്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്നതില്‍ പരിധിയും പരിമിതിയുമുണ്ട്. അതേസമയം നിര്‍ബന്ധമായും സംവരണ തത്വം വന്നാല്‍ അത് പാലിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

തന്റെ വ്യക്തിപരമായ തീരുമാനം സ്ത്രീകളെ നിര്‍ത്തേണ്ടെന്നാണ്. ലീഗിന് നിര്‍ത്തണോ നിര്‍ത്തേണ്ടയോ എന്നത് അവര്‍ക്ക് തീരുമാനിക്കാം. പക്ഷഎ മറിച്ചു ചിന്തിച്ചാല്‍ അനന്തര ഫലം കാത്തിരുന്ന് കാണാമെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു. സമതസ്ത തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ഒരു നിലാപാട് പ്രഖ്യാപിക്കാറില്ല. ആളുകള്‍ക്ക് വ്യക്തിപരമായി, അവരുടെ കാഴ്ചപ്പാടുകള്‍ക്കനുസരിച്ച് വോട്ട് ചെയ്യാം. അല്ലാതെ സമസ്ത ആര്‍ക്കും പ്രത്യേക പിന്തുണ പ്രഖ്യാപിച്ചതായി ചരിത്രത്തിലില്ല എന്നും അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.