സർക്കാരിനെ അട്ടിമറിക്കാൻ കോഴിക്കോട് പോലീസിന്റെ രഹസ്യ യോഗം; നടപടി ആവശ്യപ്പെട്ട് സി.പി.ഐ.എം


കോഴിക്കോട്: നഗരത്തിലെ ഹോട്ടലില്‍ യു ഡി എഫ് അനുഭാവികളായ പോലീസുകാര്‍ രഹസ്യ യോഗം ചേര്‍ന്നത് പിണറായി സര്‍ക്കാറിനെ അട്ടിമറിക്കുക എന്ന ലക്ഷ്യമിട്ടാണെന്ന് സി പി എം. യോഗത്തില്‍ അണിനിരന്ന മുഴുവന്‍ പേര്‍ക്കെതിരേയും നടപടി സ്വീകരിക്കണമെന്ന് സി പി എം ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണയോടെ, എന്‍ ജി ഒ അസോസിയേഷന്‍ നേതാക്കളടക്കം പങ്കെടുത്ത യോഗമാണ് കഴിഞ്ഞ ദിവസം കോഴിക്കോട് അളകാപുരി ഹോട്ടലില്‍ നടന്നത്. രാഷ്ട്രീയ അജന്‍ഡ ലക്ഷ്യമിട്ട് വലിയ ഗൂഢാലോചന ഇവിടെ നടന്നിട്ടുണ്ട്. പങ്കെടുത്തവരെ കൃത്യമായി തിരിച്ചറിയാന്‍ കഴിയുന്ന സാഹചര്യത്തില്‍ നടപടി വൈകരുത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഇത് ഗൗരവത്തോടെ കാണണമെന്നും സി പി എം ആവശ്യപ്പെട്ടു. യോഗത്തിന്റെ സി സി ടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.