തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന പിഎസ്സി ഉദ്യോഗാര്‍ത്ഥികളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തിയേക്കും. മന്ത്രിതല ചര്‍ച്ചയെന്ന ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കാനാണ് സാധ്യത. സമരക്കാരുമായി ചര്‍ച്ച വേണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് ബോധ്യപ്പെടുത്തിയാല്‍ സമരം അവസാനിപ്പിച്ചേക്കുമെന്നാണ് സിപിഐഎം വിലയിരുത്തല്‍. ചര്ച്ചയെന്നുള്ള തീരുമാനം സ്വാഗതം ചെയ്യുന്നുവെന്നും അതേസമയം, അനുകൂല നിലപാട് ഉണ്ടാവണമെന്നുമാണ് സമരക്കാരുടെ ആവശ്യം.