യൂട്യൂബ് വഴി അപവാദപ്രചരണം; ഭാഗ്യലക്ഷ്മിയുടെ പരാതിയിൽ സംവിധായകൻ ശാന്തിവിള ദിനേശ് അറസ്റ്റിൽ


തിരുവനന്തപുരം: ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരേ അപവാദകരമായ വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്തതിന് സംവിധായകന്‍ ശാന്തിവിള ദിനേശ് അറസ്റ്റില്‍. തിരുവനന്തപുരം സൈബര്‍ പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു.
തന്നെ പറ്റി അപവാദ പരാമര്‍ശമുള്ള വീഡിയോ യുട്യൂബില്‍ അപ്ലോഡ് ചെയ്‌തെന്ന് കാണിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും ഭാഗ്യലക്ഷ്മി പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് അറസ്റ്റ്.

തന്റെ സ്വകാര്യ ജീവിതത്തെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ ദിനേശ് സമൂഹമാധ്യമങ്ങളിലൂടെ നടത്തിയെന്നായിരുന്നു പരാതി. ഭാഗ്യലക്ഷ്മിയുടെ മൊഴിയെടുത്ത പോലീസ് ശാന്തിവിള ദിനേശിനെ വിളിച്ചുവരുത്തി ഒരുവട്ടം താക്കീത് നല്‍കിയിരുന്നു. ഈ കേസില്‍ ഇയാള്‍ മുന്‍കൂര്‍ ജാമ്യം തേടിയിരുന്നു

തുടര്‍ന്നും വീണ്ടും പരമാര്‍ശം നടത്തിയതിനെത്തുടര്‍ന്നാണ് വീണ്ടും പരാതി നല്‍കിയതും അറസ്റ്റ് രേഖപ്പെടുത്തിയതും.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.