സംസ്ഥാനത്ത് ഒരാൾക്ക് കൂടി ഷിഗെല്ല രോഗം സ്ഥിരീകരിച്ചു


പാലക്കാട്: അട്ടപ്പാടി മേഖലയില്‍ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. അഗളി മേലേ ഈരിലെ ആദിവാസി ദമ്പതികളുടെ ഒന്നര വയസ്സുകാരനിലാണ് രോഗബാധ സ്ഥിരീകരിച്ചത്. വിദഗ്ധ ചികിത്സക്കായി കുഞ്ഞിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

കടുത്ത പനിയും വയറിളക്കവുമുണ്ടായതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച കുട്ടിയെ അട്ടപ്പാടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഷിഗെല്ല രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ തിങ്കളാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നല്‍ മറ്റാര്‍ക്കും രോഗലക്ഷണങ്ങളില്ല. അതിനാല്‍തന്നെ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.